0%

Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]

സംസാരിച്ചു കഴിഞ്ഞില്ല,..... അവസാനം അവളുടെ ആഗ്രഹം എന്നെ അറിയിക്കാൻ അവളുടെ അനിയത്തി വേണ്ടി വന്നു “ അത്താഴവും കഴിഞ്ഞു ഉമ്മറത്ത് ചാരുകസേരയിൽ കിടന്നിരുന്ന രാഘവന്റെ അടുത്തേക്ക് ദുർഗ നടന്നെത്തി, പറയാൻ പോകൂന്ന കാര്യത്തിന്റെ പ്രാധാന്യവും അത് അച്ഛൻ അറിയുമ്പോൾ ഉണ്ടാവുന്ന പ്രതികരണവും അവളെ ഭയപ്പെടുത്തിയിരുന്നു “അച്ഛാ... “ വിളി കേട്ടു തിരിഞ്ഞു നോക്കിയ രാഘവൻ കാണുന്നത് ഇതുവരെ അയാൾ കാണാത്ത മുഖഭാവത്തോടെ നിൽക്കുന്ന ദുർഗയെയാണ്. അവൾക്ക് എന്തോ മുഘ്യമായ കാര്യം പറയാനുണ്ടെന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു “ എന്താ മോളെ, മോൾക്കെന്തോ അച്ഛനോട് പറയാനുണ്ടല്ലോ “
“അച്ഛാ അത്.... “ “മോളിങ്‌ വാ, അച്ഛന്റെ അടുത്തിരിക്ക് “ അയാൾ അവളെ പിടിച്ചു തന്റെ അടുത്തിരുത്തി “ഇനി പറ മോൾക്കെന്താ പറയാനുള്ളത് “ “അത് അച്ഛാ,.. ചേച്ചിടെ കാര്യമാ “ പാർവതിയെ ദുർഗ ചേച്ചി എന്ന് വിളിക്കുന്നത് അയാൾ ആദ്യമായായിരുന്നു കേൾക്കുന്നത്, അതിൽ നിന്ന് തന്നെ അവൾ പറയാൻ പോകുന്ന കാര്യം എത്ര പ്രധാനപ്പെട്ടതാണെന്നു അയാൾക്ക്‌ മനസ്സിലായി “ചേച്ചിടെ എന്ത് കാര്യം “ “ അച്ഛാ... ചേച്ചിക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ല, വേറൊരാളെ ഇഷ്ടമാണ് “ അവൾ അത് പറഞ്ഞു കഴിഞ്ഞതും അച്ഛന്റെ മുഖം കാണാൻ ആകാതെ കണ്ണടച്ചു , കുറച്ചു സമയം കഴിഞ്ഞിട്ടും അച്ഛന്റെ പ്രതികരണം ഒന്നും കാണാതെ വന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ ചാരു കസേരയിൽ ചാരിക്കിടന്നു ആലോചിക്കുന്ന അച്ഛനെ ആണവൾ കണ്ടത് “മോളെ, ആരാ ആള് “ “അച്ഛാ അത്, നമ്മുടെ റോയി ചേട്ടൻ, ചേട്ടന് ചേച്ചിയെ ഇഷ്ടമാണ് ചേച്ചിക്കും പക്ഷെ അച്ഛന് വിഷമം

💬 Comments

View all comments