Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
നിന്നെ അവൾ കണ്ടു കുറെ സീനിയർസ് പുതിയ കുട്ടികളെ തടഞ്ഞു നിർത്തി എന്തൊക്കെയോ ചെയ്യിക്കുന്നു അത് കണ്ടപ്പോളെ അവളുടെ കയ്യും കാലും വിറക്കാൻ തുടങ്ങി
കുറച്ചു ആളുകൾ ബൈക്കുകളിൽ ഇരിക്കുന്നുണ്ട് അവർ ആ വഴിക്കു നടന്നു പോയ ഒരു പെൺകുട്ടിയെ വിളിച്ചുവരുത്തി എന്തൊക്കെയോ പറയുന്നുണ്ട്, ദൂരം കൂടുതൽ ആയതിനാൽ ഒന്നും കേൾക്കാൻ സാധിക്കുന്നില്ല. കുറച്ചു കഴിഞ്ഞതും അവൾ കരയാൻ തുടങ്ങി അത് കണ്ടിട്ടും അവർക്കു യാതൊരു കുലുക്കവും ഇല്ല അവർ വീണ്ടും അവളെ കളിയാക്കുകയാണ്
“ഡാ “
ആ ഒരു വിളിയിൽ കൂടി നിന്ന എല്ലാവരും ഞെട്ടി, ഈ സമയം പാർവതി നടന്നു അവരുടെ അടുത്ത് എത്തിയിരുന്നു
“നിന്നോടൊക്കെ ഞാൻ ആദ്യമേ പറഞ്ഞതാ ഇത് ഇവിടെ വരുന്ന കുട്ടികളെ ഒന്ന് എല്ലാവരുമായി പരിചയപ്പെടാൻ മാത്രം ഉള്ള ദിവസമാണ്, അല്ലാതെ നിനക്കൊക്കെ വരുന്ന പെൺകുട്ടികളെ mentally abuse ചെയ്യാനുള്ള ദിവസമല്ല എന്ന് “
“സഖാവേ അത്... ഞങ്ങൾ വെറുതെ ആ കുട്ടിയോട് വീടും സ്ഥലവും ഒക്കെ ചോദിച്ചതേ ഉള്ളു, അതിനാണ് ഈ കുട്ടി കരയുന്നത് അല്ലാതെ ഞങ്ങൾ ഒന്നും ചെയ്തില്ല “
“എന്താ മോളുടെ പേര് “
അയാൾ ചോദിച്ചതും അവൾ പേര് പറഞ്ഞു
“ഗൗരി “
“എന്റെ പേര് റോയ്, ഇവിടെ എല്ലാവരും സഖാവ് റോയ് എന്ന് വിളിക്കും കുട്ടിക്കും അങ്ങനെ തന്നെ വിളിക്കാം “
അയാളുടെ ആ മാന്യമായ പെരുമാറ്റത്തിൽ തന്നെ അവളുടെ പേടി എല്ലാം പോയി
“അപ്പൊ ഇനി പറ, ഇവന്മാർ കുട്ടിയോട് എന്താ ചോദിച്ചത് “
“ആദ്യം പേരും സ്ഥലവും ചോദിച്ചു, അത്
💬 Comments
View all comments