Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
പറഞ്ഞു കഴിഞ്ഞപ്പോൾ ഇതിൽ ഒരു ചേട്ടനോട് i love you എന്ന് പറയാൻ പറഞ്ഞു. ഞാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ എന്നെ ഒരുപാട് പേടിപ്പിച്ചു”
“ഇനി ഇവരിൽ നിന്നും ഒരു പ്രശ്നവും ഉണ്ടാവില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ കുട്ടി എന്റടുത്തു പറഞ്ഞാൽ മതി “
“ശരി ഏട്ടാ..,.,., അല്ല സഖാവേ “
അവളുടെ ആ ഏട്ടാ വിളി അയാളുടെ കണ്ണ് നിറച്ചു,
“മോൾക്ക് എന്നെ ഏട്ടാ എന്ന് തന്നെ വിളിക്കാം, എനിക്കും ഉണ്ടായിരുന്നു ഒരു അനിയത്തി”
അത് പറയുമ്പോൾ അയാളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.. അയാൾ പിന്നെ വേറൊന്നും പറഞ്ഞില്ല
“അപ്പോ ഞാൻ ക്ലാസ്സിലേക്ക് പോട്ടെ ഏട്ടാ “
അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് നടന്നു, അയാൾ അവിടെ കൂടി നിന്ന എല്ലാവരോടും ആയി പറഞ്ഞു
“ഈ പരിപാടി ഇവിടെ വച്ചു നിർത്തിയിരിക്കുന്നു, ഇനി ഒരുത്തനും പുതിയതായി വരുന്ന കുട്ടികളെ പരിചയപ്പെടേണ്ട, എല്ലാരും ക്ലാസ്സിൽ കേറിപ്പോകാൻ നോക്ക് “
അയാളുടെ ആ വാക്കിനു മറുവാക്കില്ലാതെ എല്ലാവരും ക്ലാസ്സിലേക്ക് പോകുന്നത് കണ്ടപ്പോൾ പാർവതിക്ക് അയാളുടെ ആ കോളേജിലെ പ്രാധാന്യം മനസ്സിലായി, ആ ബൈക്കിനു ചുറ്റുമായി നിന്നവർ മാത്രം എന്തോ പിറുപിറുക്കുന്നുണ്ട്
“എന്താടാ നിനക്കൊന്നും ഞാൻ പറഞ്ഞത് മനസ്സിലായില്ലേ ക്ലാസ്സിൽ കേറിപ്പോടാ... “
പിന്നെ അവരും അവിടെ നിന്നില്ല, പാർവതി അയാളുടെ അടുത്തേക്ക് നടന്നു.
“സഖാവേ “
പാർവതിയുടെ സ്വരം കേട്ടതും റോയ് തിരിഞ്ഞു അവളെ നോക്കി, അവളെ കണ്ടതും റോയ് അന്തം വിട്ടു
‘എല്ലാ ആണുങ്ങളും ഒരുപോലെയാണ് ഇത്രയും നേരം ഇയാളുടെ സംസാരം കേട്ടപ്പോൾ ഇയാൾ ഒരു മാന്യൻ ആണെന്ന്
💬 Comments
View all comments