Chapter Title : പാർവതി സൗകന്ധികം 1 [God Of Lust]
പോയിരിക്കാണ്, നാളെ വരുത്രെ.... ഗായത്രി എന്നാണ് അവള്ടെ പേര്.... ഞങ്ങൾ രണ്ടാളും പെട്ടന്ന് തന്നെ കൂട്ടായി....
""താൻ ഇന്ന് ക്ലാസ്സിൽ പോയില്യേ???"" ഇന്ന് ക്ലാസ്സ് ഉള്ള ദിവസം ആയോണ്ട് തന്നെ ഗായത്രി പോവ്വാത്തതോണ്ട് ഞാൻ ചോദിച്ചു....
""ഇല്ല പോയില്ല.... ഞാൻ കുറച്ചു നേരത്തെ എത്തീട്ടുള്ളു.... അല്ല താൻ ഭക്ഷണം കഴിച്ചോ??? വാ താഴെ പോയി കഴിച്ചിട്ട് വരാം..."""
"" വേണ്ട വിശപ്പില്ല... പോയി കഴിച്ചിട്ട് വാ.... ഞാൻ ഒന്ന് കിടക്കട്ടെ.... ""ശേഷം അവള് താഴോട്ട് പോയി... നല്ല ക്ഷീണം ണ്ട്... ഞാൻ കിടന്നു പെട്ടന്ന് തന്നെ ഒറങ്ങി.... പിന്നെ രാത്രി ആണ് എണീറ്റെ.... എണീറ്റ് ഗായത്രിടെ കൂടെ താഴെ പോയി കഴിച്ഛ് പിന്നേം വന്നു കെടന്നു.... പിറ്റേന്ന് ക്ലാസ് ഉണ്ട്.... രാവിലേ എണീറ്റു നോക്കിയെപ്പോ ബാക്കി രണ്ടുപേരും വന്നിട്ടുണ്ട്.... ഒരാളുടെ പേര് കീർത്തന പിന്നെ ശ്രീലക്ഷ്മി... അതിൽ ശ്രീലക്ഷ്മിയും ഗായത്രിയും ഒരേ നാട്ടുകാർ ആണ്.... വീട്ടിൽ എന്തോ ആവിശ്യം ഉണ്ടായിരുന്നത് കാരണം ശ്രീലക്ഷ്മി ഗായത്രിയുടെ കൂടെ ഇന്നലെ വരാഞ്ഞത്.... മെസ്സിൽ നിന്ന് കഴിച്ഛ് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി.... പുതിയ ആൾ ആയോണ്ട് തന്നെ എന്നെകൊണ്ട് സെൽഫ് ഇൻട്രോഡക്ഷൻ ഒക്കെ ചെയ്യിച്ചു.... ആദ്യത്തെ രണ്ട് പീരിയഡ് കഴിഞ്ഞപ്പോ തന്നെ ഞാനും ഗായുവും ശ്രീയും കൂടി ഇറങ്ങി നേരെ കാന്റീനിലേക്ക് പോയി മൂന്നു ചായ പറഞ്ഞു.....
""എന്നാലും താൻ എന്താ പാർവതി ട്രാൻസ്ഫർ വാങ്ങി വരാൻ കാരണം..."" ഈ ചോദ്യം ഞാൻ പ്രേധിക്ഷിച്ചതാർന്നു.... ശ്രീ ആണ് അത് ചോദിച്ചേ ....
""അങ്ങനെ പ്രേത്യേകിച് കാരണം ഒന്നൂല്യ.... മുത്തശ്ശൻ നിർബന്ധിച്ചിട്ട.... എന്ത എന്ന് എത്ര ചോദിച്ചിട്ടും പറയണ്ണില്ല്യ....""
ഞങ്ങൾ സംസാരിച്ചിണ്ടിരിക്കുമ്പോ പെട്ടന്ന് എലാരും മിണ്ടാതെ ആയി.... നോക്കിയെപ്പോ കൊറച്ചു ആൺപിള്ളാർ ഒരു ഗാങ് ആയി വരുന്നു.... അവർ ഒരു ആറുപ്പേരുണ്ട്... അവരുടെ മുമ്പിൽ വരുന്നവനെ ഞാൻ അറിയാതെ തന്നെ നോക്കി നിന്നു.... നല്ല വെളുത്തു മീശയും കുറ്റിതാടി ഒക്കെ ഒള്ള ഒരു പയ്യൻ... കണ്ടാൽ തന്നെ നോക്കി നിന്ന് പോവും.... പക്ഷെ അവരെ എലാരും പേടിയോടെ ആണോ അതോ ബഹുമാനം കൊണ്ടാണോ നോക്കുന്നത് എന്ന് മനസിലാവുന്നില്ല....
""അത് ആരാ... എന്താ എല്ലാരും ഇങ്ങനെ നോക്കിനിക്കുന്നെ???"" എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല... ഇനി സീനിയർസ് വല്ലോരും ആവും... പക്ഷെ എനിക്ക് തെറ്റി....
""അതാണ് നവീൻ... ഈ കോളേജിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിൽ അവന്റെ പേര് കാണും...
💬 Comments
View all comments