Chapter Title : പാർവതി സൗകന്ധികം 1 [God Of Lust]
സമയത്തും അടി ആവും... ദേവന്റെ കയീന്ന് നവീന് നല്ലത് കിട്ടും... ഈ ഇയർ തൊടങ്ങി ആദ്യത്തെ ആഴ്ച തന്നെ അടിയുണ്ടായതാ.... ഇവര് രണ്ടുപേർക്കും സസ്പെന്ഷന് കിട്ടിയെതാ , ഇന്ന് അത് തീരേം ചെയ്തു... ""
""എന്നിട്ട് ആ കൂട്ടത്തിൽ ആരാ ഈ ദേവൻ??""
""അവനെ അവരുടെ കൂടെ കാണാൻ ഇല്ല... ചെലപ്പോ അവൻ നാട്ടിൽ പോയിട്ട് വന്നിട്ടുണ്ടാവില്ല... ആ പിന്നെ ഒരു കാര്യം കൂടി ഉണ്ട്... ദേവൻ ഞങ്ങടെ നാട്ടുകാരനാ കേട്ടോ... പോരാത്തതിന് ചെറുപ്പം തൊട്ടേ ഒരുമിച്ച് പഠിച്ചവരും ആണ്..."" ഇതെല്ലാം ഗായു നല്ല അഭിമാനത്തോടെ ആണ് പറയുന്നത്.... പക്ഷെ ശ്രീ തലതാഴ്ത്തി ഇരിക്കുന്നുണ്ട്... ഒരേ നാട്ടുകാരും ഒരുമിച്ച് പഠിച്ചവരാണ് എന്നൊക്കെ പറഞ്ഞിട്ട് ശ്രീ ഇങ്ങനെ ഇരിക്കുന്നതിൽ എന്തോ പന്തികേടുണ്ട്...
ഇതിനിടയിൽ രണ്ടു ഗാങ്ങും തമ്മിൽ ഉന്തും തള്ളും ഒക്കെ ഉണ്ടായി... പക്ഷെ നവീൻന്റെ ഗങ്ങിനെ അവനും ദേവന്റെ ഗങ്ങിനെ അവരുടെ കൂട്ടത്തിലെ ഒരുത്തനും പിടിച്ചുമാറ്റുന്നുണ്ട്... അപ്പൊ ദേവന്റെ ഗങ്ങിനെ പിടിച്ചു മാറ്റുന്നവൻ ആവും അവന്റെ വലംകൈ...
അങ്ങനെ എല്ലാം ഒന്നോതുങ്ങി നേരെ ക്ലാസ്സിലേക്ക് വിട്ടു...
ഉച്ച കഴിഞ്ഞ് ഒരു പീരിയഡ് കഴിഞ്ഞപ്പോ നവീൻ ക്ലാസ്സിലേക്ക് കേറി ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു... ഇതിനിടക്ക് മിസ്സ് അവനോട് ചോദ്യം ചോദിക്കുന്നുണ്ട് , അതിനെല്ലാം അവൻ കറക്റ്റ് ഉത്തരവും പറയുന്നുണ്ട്... അപ്പൊ അലമ്പ് മാത്രല്ല, പടിക്കേം ചെയ്യും...
പിന്നെ അന്നത്തെ ദിവസം പ്രേത്യേകിച് ഒന്നും നടന്നില്ല... പിറ്റേന്ന് നേരത്തെ തന്നെ ക്ലാസ്സിലേക്ക് പോയി.... ആദ്യത്തെ പീരിയഡ് തുടങ്ങും മുന്പേ നവീൻ വന്നു...
"" ഹായ്... താൻ പുതിയ ആൾ ആണല്ലേ... ഇന്നലെ ആരോ പറഞ്ഞു... തന്റെ പേരെന്താ??""
""പാർവതി ""
""ഞാൻ നവീൻ ""
""അറിയാം... താൻ കോളേജിൽ ഫേമസ് ആണല്ലോ.."" അതിനു അവൻ ഒന്ന് ചിരിച്ചു...
അങ്ങനെ സംസാരിച്ചിരിക്കുമ്പോ ക്ലാസിലേക്ക് ഒരുത്തൻ കേറി നവീന്റെ അടുത്തേക്ക് വന്നു...
""അളിയാ ദേവൻ വന്നിട്ടുണ്ട്..."" അത് കേട്ടതും നവീൻ ഒന്ന് ഞെട്ടി... പിന്നെ പഴേപോലെയായി...
""ആയിനെന്താ അവൻ വരട്ടെ... ""
""അതല്ലടാ... നീ ഇങ്ങ് വന്നേ, പുറത്തുപോയി സംസാരിക്കാം..."" നവീൻ ക്ലാസ്സിൽ നിന്ന് അവന്റെ കൂടെ പുറത്ത് ഇറങ്ങാൻ നിന്നതും മഴ പെയ്യാൻ തുടങ്ങി, കൂടെ അതിശക്തമായ കാറ്റും...
കുറച്ചുമുന്നേ എന്തോ ആവിശ്യത്തിന് പുറത്തുപോയ ഗായത്രിയും ശ്രിയും ക്ലാസ്സിലേക്ക് കേറി വന്നു...
""നീ ഇവിടെ ഇരിക്കുവാണോ... ക്യാന്റീനിൽ രാവിലെ തന്നെ ഒരു അടിക്കുള്ള സാധ്യത കാണുന്നുണ്ട്..""
💬 Comments
View all comments