Chapter Title : പാർവതി സൗകന്ധികം 1 [God Of Lust]
സംസാരിച്ചത് കണ്ട് ഗായത്രിയും ശ്രിയും എന്നെ പേടിച്ചപോലെ നോക്കുന്നുണ്ട്, അവർ മാത്രല്ല അവിടെ ഉണ്ടായിരുന്ന മിക്കവരുടേം ഭാവം അങ്ങനെ തന്നെ ആയിരുന്നു... പക്ഷെ അവൻ മറുപടി ഒന്നും പറഞ്ഞില്ല, ഒരു കലിപ്പ് നോട്ടം നോക്കി മഴപെയ്യുന്നതൊന്നും കാര്യക്കാതെ പോയി, കൂടെ വേറൊരുത്തനും ഉണ്ടായിരുന്നു...
""നീ എന്ത് പണിയ കാണിച്ചേ... എടി അതാണ് 'ദേവൻ '...."" അവൻ പോവന്നത് നോക്കി നിന്ന എന്നോട് ഗായത്രി പറഞ്ഞു...
""ഓ ഇവനാണോ നീ പറഞ്ഞ മഹാൻ... അവൻ ആരാന്നാ വിചാരം... ഇപ്പൊ തന്നെ കണ്ടില്ലേ, എന്നെ വന്ന് ഇടിച്ചിട്ട് പോയെ... പോരാത്തതിന് അവന്റൊരു കലിപ്പ് നോട്ടം, നിക്കങ്ങ് ചൊറിഞ്ഞു വരാ...""
ഗായത്രി മറുപടി ഒന്നും പറഞ്ഞില്ല... നേരെ കാന്റീൻറെ ഉള്ളിൽ ചെന്ന് നോക്കിയെപ്പോ അവടെ എല്ലാരും ഒരാളെ ചുറ്റി നോക്കിനിക്കുന്നു... അടുത്ത് ചെന്നപ്പോ അത് നവീൻ ആയിരുന്നു... അവന്റെ മൂക്കിന്ന് എല്ലാം ചോരവരുന്നുണ്ട്... കണ്ടപ്പോ പാവം തോന്നി... ഇങ്ങനെ ഒക്കെ ഉപദ്രവിക്കാൻ അവൻ ആരാ, ആലോചിച്ചിട്ട് ദേഷ്യം വരുന്നു... ഇതിൽ ഒരു തീരുമാനം എടുത്തിട്ട് തന്നെ കാര്യം...
""നവീൻ വാ.. നമ്മുക്ക് പ്രിൻസിപ്പളെ കാണാം, എന്നിട്ടൊരു കംപ്ലൈന്റ് കൊടുക്കാം..."" ബ്ലഡ് തൊടച്ചോണ്ടിരുന്ന നാവിനെ വിളിച്ഛ് ഞാൻ പറഞ്ഞു...
""ഏയ് ഇതൊന്നും കൊഴപ്പല്ല... വിട്ടുകള... ""
""അങ്ങനെ പറഞ്ഞാൽ പറ്റില്ല... വാ, എന്നിട്ട് ഹോസ്പിറ്റലിൽ എങ്ങാനും പോവാം.. ""
പക്ഷെ എത്ര പറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല്യ... അവസാനം ഹോസ്പിറ്റലിൽ പോവ്വാൻ സമ്മതിച്ചു... ഞാനും അവന്റെ കൂടെപ്പോയി, മുറിവൊക്കെ ക്ലീൻ ചെയ്ത് തിരിച്ചു കോളേജിൽ വരുന്നത് വരെ ഞാൻ അവന്റെ കൂടെ ണ്ടായിരുന്നു... ഈ കുറച്ചു സമയംകൊണ്ട് തന്നെ ഞങ്ങൾ നല്ല ഫ്രെണ്ട്സ് ആയി... (പക്ഷെ തല്കാലം പ്രണയിക്കാൻ ഒന്നും എന്നെ കിട്ടില്ല, സമയം ആവട്ടെ...?)
എല്ലാം കഴിഞ്ഞ് ക്ലാസ്സിൽ എത്തിയത് ഉച്ചക്കാണ്... ഭക്ഷണം കഴിച്ഛ് നേരെ ക്ലാസ്സിൽ കേറി... ഇപ്പൊ മലയാളമാണ്, അപ്പൊ മലയാളം ലാംഗ്വേജ് എടുത്തവർ എല്ലാം വേറെ ക്ലാസ്സിൽ പോണം...
ശ്രീ ഹിന്ദി ആയോണ്ട് ഞങ്ങടെ ക്ലാസ്സിൽ തന്നെ ഇരുന്നു... ഞാനും ഗായത്രിയും കൂടെ മലയാളം ക്ലാസ്സിൽ കേറി... ക്ലാസ്സ് തുടങ്ങി
💬 Comments
View all comments