Chapter Title : പാർവ്വതി ✍️അൻസിയ✍️
നോക്കി ഒരു വിളറിയ ചിരി മുഖത്ത് വരുത്തി ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി പോയി.... തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആ മനുഷ്യനെ താൻ മറന്നു തന്നെ ജീവന് തുല്യം സ്നേഹിച്ച അനീഷേട്ടനെ താൻ മറന്നു... ഈ മേല്ക്കൂര ഇടിഞ്ഞു പൊളിഞ്ഞു വീണ് അതിനുള്ളിൽ ശ്വാസം കിട്ടാതെ താൻ മരിച്ചെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു......
വൈദ്യർ പോയതോന്നും അവൾ അറിഞ്ഞില്ല മുറിയിൽ നിന്നും പുറത്ത് ഇറങ്ങാൻ ആവാതെ അവൾ തന്റെ മുറിയിൽ തന്നെ ഇരുന്നു .... രവിലെയൊന്നും കഴിക്കാത്തത് കൊണ്ട് ഉച്ച ആയപ്പോഴേക്കും നല്ല വിശപ്പ് തോന്നി പാർവ്വതി രണ്ടും കല്പിച്ചു അകത്തേക്ക് ചെന്നു... പതിവിന് വിപരീതമായി അന്ന് ടേബിളിൽ ഭക്ഷണം അടച്ചു വെച്ചതോന്നും അവൾ കണ്ടില്ല... ആകെ ഉണ്ടായിരുന്ന അച്ഛനും തന്നെ കയ്യൊഴിഞ്ഞെന്ന് അവൾക്ക് മനസ്സിലായി... അച്ഛനെ വെളിയിൽ ഒന്നും കാണാതെ ആയപ്പോ പാർവ്വതിക്ക് എന്തോ പേടിയായി മുറ്റത്തേക്ക് ഇറങ്ങി പറമ്പിലേക്ക് എത്തി നോക്കി അവിടെ ഉണ്ടോ എന്ന് നോക്കി ഇല്ല ഇവിടെയൊന്നും കാണാൻ ഇല്ല... അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി ഇപ്പോഴാണ് താൻ ശരിക്കും ഒറ്റയ്ക്കായത് ... ഒന്നുറക്കെ കരയാൻ പോലും ആവാതെ അവൾ തിരിച്ചു നടന്നു..... ഉമ്മറത്തെ കസേരയിൽ ഇരുന്നവൾ കണ്ണുകൾ അടച്ചു... ഒരു നിമിഷം കൊണ്ട് എന്തൊക്കെയാ നടന്നത്...
"മോള് എണീറ്റോ....???
അച്ഛന്റെ ശബ്ദം കേട്ട് അവൾ ചാടി എണീറ്റു.......
"ഞാൻ വൈദ്യരുടെ കൂടെ ഒന്ന് പോയി... മരുന്നൊക്കെ അയാൾ അല്ലെ ഉണ്ടാക്കുന്നത് അത് വാങ്ങാൻ പോയതാ..."
തന്റെ മുഖത്ത് നോക്കാതെ അച്ഛൻ അത് പറഞ്ഞപ്പോ കുമാരൻ വൈദ്യർ ഇനി വരില്ലെന്ന് അവൾക്ക് മനസ്സിലായി....
"മുടക്കം വരാതെ നോക്കണം അത് മതി എനിക്ക് മോളിനി എതിരായി ഒന്നും പറയല്ലേ....."
"ഞാനിനി എന്ത് പറയാൻ ആണ്.... "
പാർവ്വതി എണീറ്റ് അകത്തേക്ക് പോകുന്നതിനിടയിൽ അച്ഛൻ കേൾക്കെ പറഞ്ഞു....
"അയാൾ ആണ് വരില്ലെന്ന് പറഞ്ഞത്... അല്ലാതെ അച്ഛനൊന്നും പറഞ്ഞിട്ടില്ല..."
ദയനീയമായി അച്ഛനത് പറഞ്ഞപ്പോ അവൾ ശരിക്കും വിങ്ങിപ്പൊട്ടി....
എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് ഉരുകി.... എല്ലാം മനസ്സിലായിട്ടും ഒന്നും അറിയാത്ത ഭാവം കാണിക്കുന്ന അച്ഛനെ കണ്ടപ്പോ സങ്കടം കൂടുകയാണ് അവൾക്ക് ചെയ്തത്... രണ്ടും കൽപ്പിച്ച് അവൾ അച്ഛനോട് പറഞ്ഞു...
"മതി അച്ഛാ ഉഴിച്ചിലും പിഴിച്ചിലും...."
"അത് മോളെ നിർത്തി കഴിഞ്ഞ പിന്നെ വേറെ വല്ല അസുഖവും ആകും... അവൻ വരില്ലങ്കിൽ വേണ്ട ഞാൻ വേറെ
💬 Comments
View all comments