Chapter Title : പാർവ്വതി ✍️അൻസിയ✍️
കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ താനന്ന് വലിയ സ്റ്റാർ ആയിരുന്നു വെറും മൂന്ന് മാസം നീണ്ട് നിന്ന സ്റ്റാർ ഒരു കുഞ്ഞിനെ പോലും തരാതെ ഏട്ടൻ അങ്ങു പോയി... ഇപ്പൊ പുറംലോകം കാണാതെ ഈ രണ്ട് മുറി വീടിനുള്ളിൽ ... വിധി അങ്ങനെ സമാധാനിച്ചു ജീവിച്ചു മരിക്കണം അല്ല ഇഞ്ചിഞ്ചായി മരിക്കണം.... സത്യത്തിൽ ഭാര്യ മരിച്ചാൽ ഭർത്താവ് വേറെ കല്യാണം കഴിക്കുന്നത് പോലെ ഭാര്യക്കും ആ തുല്യ നീതി കൊടുക്കണമായിരുന്നു എല്ലാ മതക്കാരും എന്ന എന്നെ പോലെ ഇരിക്കുന്ന ഒരുപാട് പേർക്ക് ഒരു തണൽ ആയേനെ... ലൈംഗികത മാത്രമല്ലല്ലോ മറ്റുള്ളവർക്ക് ഭാരം ആവാതെ ഇരിക്കാനും അത് ഉപകരിക്കും....... ഇത്പോലെ ആലോചിച്ചു ഭ്രാന്ത് ആവാത്തത് ആരുടെ ഭാഗ്യം കൊണ്ടാണവോ..... രാത്രിയിൽ ഉറക്കം വരാതെ ഇരിക്കുമ്പോ കഴിക്കുന്ന ഗുളിക എടുത്ത് അവൾ കഴിക്കണോ എന്ന് ആലോചിച്ചു ഇപ്പൊ രാത്രി ഉറങ്ങാനും പകൽ സമാധാനം കിട്ടാനും ഉറക്ക ഗുളിക തന്നെ ശരണം ... ഭക്ഷണം പോലും കഴിക്കാതെ അവൾ ഗുളിക കഴിച്ച് ബെഡിൽ നിവർന്ന് കിടന്നു......
"പാർവ്വതി... മോളെ എഴുന്നേറ്റെ... എന്ത് ഉറക്ക ഇത്...."
അച്ഛന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്.... ചുമരിലെ ക്ലോക്കിൽ നോക്കിയപ്പൊ സമയം മൂന്ന് മണി... അച്ഛനെ ഒന്ന് നോക്കി അവൾ എണീറ്റ് ബെഡിൽ തന്നെ ഇരുന്നു...
"മോള് ഗുളിക കഴിച്ചോ....??
അയാളെ നോക്കാതെ അവൾ തലയാട്ടി....
"കഴിക്കരുതെന്ന് ഡോക്ടർ എത്ര തവണ പറഞ്ഞതാ മോളെ... അത് ഇടവിടാതെ കഴിച്ചു വേറെ വല്ല രോഗവും ആവും... ആരോടാ ഈ വാശി... മരിച്ചു മണ്ണായ എന്റെ മോനോടൊ അതോ നേരവണ്ണം നടക്കാൻ പോലും കഴിയാത്ത എന്നോടൊ.... സ്വന്തം മോളെ പോലെ ഞാൻ നിന്നെ നോക്കുന്നില്ലേ നിന്നെ പോലെ എനിക്കും ഇല്ലേ സങ്കടം ... ഇങ്ങനെ വീഴാതെ നടക്കുന്നത് നിനക്ക് വേണ്ടിയല്ലേ എന്നെ അനുസരിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല ഞാനില്ലാതെ ആയാൽ മോൾക്ക് ആരാ ഒറ്റയ്ക്ക് നടക്കാൻ എങ്കിലും ആ കാലൊന്ന് നമുക്ക് കാണിച്ചൂടെ അതെങ്കിലും മോൾക്ക് അനുസരിച്ചൂടെ.....??
അയാൾ അത്രയും കാലം അടക്കി വെച്ച സങ്കടമെല്ലാം പുറത്ത് ചാടിയപ്പോ ആ കണ്ണുകൾ കവിഞ്ഞൊഴുകി ... ആ കണ്ണീരിന്റെ മുന്നിലവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല...
"അച്ഛാ അതിനൊക്കെ ഒരുപാട് പൈസ വേണ്ടേ....??
"ഇന്ന് ടൗണിൽ വെച്ച് ഞാനെന്റെ കൂട്ടുകാരനെ കണ്ടിരുന്നു എന്റെ അവസ്ഥ എല്ലാം അറിയാവുന്ന ആളാ... ആയുർവേദ ചികിത്സയിൽ അറിവും അവനുണ്ട്.. എല്ലാം അറിയാവുന്ന
💬 Comments
View all comments