Chapter Title : പാർവ്വതി ✍️അൻസിയ✍️
വീഗാലാന്റ് എത്തു എന്ന്... അവളുടെ വാക്കിന് മറുവാക്ക് ഇവിടെ ഉണ്ടായിരുന്നില്ല.. പക്ഷേ ഒരു നിമിഷം കണ്ണടച്ച ലോറി ഡ്രൈവർ എല്ലാം തട്ടിയെടുത്തു...
പാറുകുട്ടിയെ പോലെ താനും തളർന്ന് പോയിരുന്നു എങ്കിൽ എന്നോ എല്ലാം തകർന്ന് പോകുമായിരുന്നു... സ്വന്തം വീട്ടുകാരെ വിട്ട് മകന്റെ കൂടെ വന്ന അതും നായർ കുടുംബത്തിൽ പെട്ട കുട്ടി അവൾക്ക് വേണ്ടി ജീവിക്കാൻ അയാൾ തീരുമാനിക്കുക ആയിരുന്നു.. തന്നെ കൊണ്ട് കഴിയുന്ന പണിയെല്ലാം എടുത്ത് അയാൾ അവളെ നോക്കി.. ഇപ്പോ ഒരു പേടി മകൾ ഒറ്റയ്ക്കായി പോകുമോ എന്ന്.. അവളിലെ പഴയ പ്രസരിപ്പും ചുറു ചുറുക്കും വീണ്ടെടുക്കാൻ ആയാൽ മരിക്കാനും അയാൾക്ക് ഭയമില്ലായിരുന്നു....
അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ തന്നെ അവൾ തീരുമാനിച്ചു.... കാലങ്ങളായി കഴിക്കുന്ന ഗുളിക കഴിക്കാതെ ഇരുന്നപ്പോ അവൾക്ക് എന്തൊക്കെയാ പോലെ ആയി.. ഉറക്കം വരാതെ പുലർച്ചെ നാല് മണിവരെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു... രാവിലെ പതിവായി മകൾ എണീക്കുന്ന സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോ അയാൾ മുറിയിലേക്ക് ചെന്ന് നോക്കി മാക്സി മാറി കിടന്ന മകളെ കണ്ടപ്പോ വേഗം വാതിൽ ചാരി പുറത്തേക്ക് വന്നു.. ഉച്ചയോടെ എണീറ്റ് വന്ന മകളെ കണ്ട് സംശയത്തോടെ അയാൾ ചോദിച്ചു...
"എണീക്കാൻ വൈകിയല്ലോ ഇന്നലെയും കഴിച്ച....??
"കഴിക്കാത്ത കാരണം ഉറക്കം കിട്ടിയില്ല... പുലർച്ചെ എപ്പോഴോ ആണ് ഉറങ്ങിയത്...."
"സാരല്ല.... ഇന്ന് കൂടി കഴിഞ്ഞ ശരിയാവും..."
"ഉം..."
"എന്ന മോള് പോയി റെഡിയായി നിക്ക് കുമാരൻ വൈദ്യർ വിളിച്ചിരുന്നു ഉച്ച കഴിഞ്ഞു വരാമെന്ന്...."
തലയാട്ടി അവൾ അകത്തേക്ക് ചെന്നു... തനിക്ക് കാലിന്റെ മുട്ടിനും അതിന്
💬 Comments
View all comments