0%

Chapter Title : പാര്‍വ്വതി [Master]

Author : Master Read All Parts 1.4K

എന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായി ആ ബന്ധം ഇല്ലാതാക്കാന്‍ എനിക്ക് മനസില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; അങ്ങനെ എന്റെ ഇംഗ്ലീഷ് പരിജ്ഞാനം നല്ലതോതില്‍ കൂടുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ഒരുമാതിരി നല്ല രീതിയില്‍ സംസാരിക്കാന്‍ സാധിക്കുന്നുണ്ട്.

അങ്ങനെ അന്ന് രാവിലെതന്നെ മഴ തുടങ്ങിയിരുന്നു. നേരം വെളുത്തെങ്കിലും രാത്രിപോലെതന്നെ ഇരുണ്ടു കിടക്കുകയാണ് ഭൂതലം; ചന്നംപിന്നം പെയ്യുന്ന മഴയും. തോരാന്‍ ഭാവമില്ലാത്ത മട്ടില്‍ നിന്ന് പെയ്യുകയാണ് വരുണന്‍. പത്തുമണിയോടെ ഞാന്‍ പഴയ ഒരു കുടയും ബുക്കുമെടുത്ത് വീട്ടില്‍ നിന്നുമിറങ്ങി. പഴയ കവലയിലെത്തി ഞാന്‍ അങ്കിള്‍ വരാനായി കാത്തുനിന്നു. മഴമൂലം അയാള്‍ വരാതിരിക്കുമോ എന്നൊരു ശങ്ക എനിക്കുണ്ടായിരുന്നെങ്കിലും പത്തരയോടെ ഒരു കുടയും ചൂടി അയാളെത്തി. പലചരക്ക് കടയില്‍ നിന്നും സിഗരറ്റ് വാങ്ങിപ്പുകച്ചുകൊണ്ട് അയാള്‍ പതിവുപോലെ ഇടതുഭാഗത്തേക്ക് തിരിഞ്ഞു.

അയാള്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ വേഗം ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. ആ ഇടവഴിയിലൂടെ വെള്ളം ഒരു ചെറിയ പുഴപോലെ ഒഴുകുന്നുണ്ടായിരുന്നു. വെള്ളത്തില്‍ ചവിട്ടി ഏറെക്കുറെ നനഞ്ഞായിരുന്നു എന്റെ യാത്ര. വീടുകള്‍ക്ക് പുറത്തെങ്ങും ഒരൊറ്റ മനുഷ്യനില്ല. ഓടുകള്‍ പാകിയ വീടുകളുടെ മേല്‍ക്കൂരകളില്‍ നിന്നും വെള്ളമൊഴുകി വീടുകള്‍ക്ക് ചുറ്റും അരുവികള്‍ തീര്‍ക്കുന്ന കാഴ്ചയും നോക്കി ഞാന്‍ നടന്നു.

ഞാന്‍ ചെല്ലുമ്പോള്‍ പതിവിനു വിപരീതമായി മുന്‍വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. കതകില്‍ മുട്ടിയശേഷം ഞാന്‍ കാത്തുനിന്നു. കുറെ നേരം നിന്നിട്ടും ചേച്ചിയുടെ അനക്കമൊന്നും കേട്ടില്ല. വീണ്ടും ഞാന്‍ മുട്ടി. പക്ഷെ നിരാശയായിരുന്നു ഫലം. ഇനി ചേച്ചി എവിടെങ്കിലും പോയിക്കാണുമോ എന്ന് ഞാന്‍ ശങ്കിച്ചു. ഏയ്‌, അങ്ങനെയാണെങ്കില്‍ ഇന്നലെത്തന്നെ പറയുമായിരുന്നില്ലേ? എന്തോ ചേച്ചിയെ കാണാതെ വന്നതോടെ

💬 Comments

View all comments