0%

Chapter Title : പാര്‍വ്വതി [Master]

Author : Master Read All Parts 1.4K

എന്റെ മനസ്സ് തീവ്രമായി നൊമ്പരപ്പെട്ടു. ഒരു ദിവസം പോലും ചേച്ചിയെ കാണാതെ എനിക്ക് ജീവിക്കാനാവില്ല എന്ന് ഞാന്‍ മനസിലാക്കുകയായിരുന്നു. വീണ്ടും ഞാന്‍ കതകില്‍ മുട്ടി. തുറക്കാതെ വന്നപ്പോള്‍ നിരാശയോടെ തിരികെ വീട്ടിലേക്ക് പോകാന്‍ ഞാനൊരുങ്ങി. രണ്ടുമൂന്നടി തിരികെ നടന്നപ്പോള്‍, പുഴയുടെ ഇറമ്പിലൂടെത്തന്നെ പൊയ്ക്കളയാം എന്ന് ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ അയാളെങ്ങാനും ഉടനെതന്നെ തിരികെ വന്നാലോ? അങ്ങനെ തിരിഞ്ഞ് വീടിനു വലം വച്ച് ഞാന്‍ പിന്നിലെത്തി. എന്നെ പുളകം കൊള്ളിച്ചുകൊണ്ട് അവിടെ ഓലമേഞ്ഞ ചായ്പ്പില്‍ ഏറെക്കുറെ നനഞ്ഞുകുതിര്‍ന്ന് ചേച്ചി ഇരിപ്പുണ്ടായിരുന്നു. ഒരു സ്റ്റൂളില്‍ മുഖം കുനിച്ച്. ഞാനാദ്യം കണ്ടപ്പോള്‍ ധരിച്ചിരുന്ന വയലറ്റ് ബ്ലൌസും സാരിയുമായിരുന്നു ഇന്നത്തെയും വേഷം.

“ചേച്ചി..ഞാനെത്ര നേരം മുട്ടി. കേട്ടില്ലാരുന്നോ?” ചേച്ചിയെ കണ്ട ആഹ്ലാദത്തോടെ ഞാന്‍ ചോദിച്ചു. കുടമടക്കി ഇറയത്ത്‌ വച്ചിട്ട് ഞാന്‍ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.

ചേച്ചി മെല്ലെ മുഖമുയര്‍ത്തി എന്നെ നോക്കി. ഞെട്ടലോടെയാണ് ഞാനാ മുഖം കണ്ടത്. തിണിര്‍ത്തുകിടക്കുന്ന ഇടതുകവിള്‍! ആ കണ്ണും കലങ്ങിയിട്ടുണ്ട്. ചേച്ചി എന്നെ നോക്കി ചിരിക്കാനൊരു ശ്രമം നടത്തി.

“ചേച്ചി, എന്താണിത്? എന്ത് പറ്റി ചേച്ചീ ങേ?” ആ മുഖം ഉള്ളിലുണ്ടാക്കിയ ഞെട്ടലോടെ ഞാന്‍ ചോദിച്ചു.

“ഒന്നുമില്ല കുട്ടീ. ഇന്നെനിക്ക് വയ്യ. നാളെ പഠിപ്പിക്കാം” ചേച്ചിയുടെ അധരങ്ങള്‍ ചലിച്ചു. പഴകിയ ഓലക്കീറുകളുടെ ഇടയിലൂടെ ജലകണങ്ങള്‍ ചേച്ചിയുടെ ശിരസ്സില്‍ വീണു ചിതറിത്തെറിച്ചു. ചേച്ചിയുടെ ബ്ലൌസ് ഏറെക്കുറെ മുഴുവനും നനഞ്ഞുകഴിഞ്ഞിരുന്നു.

“ഇന്ന് പഠിക്കണ്ട. പക്ഷെ ചേച്ചിക്ക് എന്ത് പറ്റി? എനിക്കതറിയണം. അറിഞ്ഞേ പറ്റൂ” നിര്‍ബന്ധബുദ്ധിയോടെ ഞാന്‍ ആവശ്യപ്പെട്ടു.

“ഒന്നുമില്ല കുട്ടീ, ഒന്നുമില്ല. പൊക്കോ, നാളെ വാ..പ്ലീസ്” എന്നെ നോക്കാതെ ചേച്ചി വീണ്ടും

💬 Comments

View all comments