0%

Chapter Title : പാര്‍വ്വതി [Master]

Author : Master Read All Parts 1.4K

മുഖം കുനിച്ചു.

ദൈന്യതയോടെയുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് ഉറക്കെ കരയണം എന്നുതോന്നി. എന്താണ് എന്റെ പാവം ചേച്ചിക്ക് സംഭവിച്ചത്? ഇനി അയാള്‍ ചേച്ചിയെ ഉപദ്രവിച്ചതാണോ? പെട്ടെന്ന് ആ ചിന്ത എന്റെ മനസിലേക്കെത്തി.

“ചേച്ചി, പറയാതെ ഞാന്‍ പോകില്ല. അയാള്‍, അയാള്‍ ചേച്ചിയെ വല്ലോം ചെയ്തോ?” പകയോടെ ഞാന്‍ ചോദിച്ചു. ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി. പക്ഷെ വേഗം തന്നെ ചേച്ചി കരച്ചില്‍ നിയന്ത്രിച്ചു.

“അന്ന് കുട്ടിതന്ന പണം ഇന്നലെയാണ് ഞാന്‍ കടയില്‍ കൊടുത്തത്. അത് ചേട്ടന്‍ അറിഞ്ഞു. അവധി മൂലം ട്യൂഷനില്ലാത്ത എനിക്ക് പണം എവിടെനിന്നുകിട്ടി എന്നദ്ദേഹം ചോദിച്ചു. എന്റെ കൈയില്‍ ഉണ്ടായിരുന്നതാണ് എന്ന് പറഞ്ഞിട്ട് അദ്ദേഹം വിശ്വസിച്ചില്ല. ഞാന്‍.. ഞാന്‍ വേശ്യാവൃത്തി ചെയ്തുണ്ടാക്കിയതാണെന്നും പറഞ്ഞെന്നെ..” ചേച്ചി ഏങ്ങലടിച്ചു കരഞ്ഞു. ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.

“മനസ്സുകൊണ്ട് പോലും കളങ്കപ്പെടാത്ത എന്നെയാണ് അദ്ദേഹം സംശയിച്ചത്; ഒരു പട്ടിയെ തല്ലുന്നതുപോലെ തല്ലിയത്” ചേച്ചിയുടെ കരച്ചില്‍ പൊടുന്നനെ കൂടി.

“ഞാന്‍ തന്നതാന്നു പറയാരുന്നില്ലേ ചേച്ചീ” കഠിനമായ കോപത്തോടെയും നിരാശയോടെയും ഞാന്‍ ചോദിച്ചു.

“കുട്ടി ഇവിടെ വരുന്നത് അദ്ദേഹത്തിന് അറിയില്ലല്ലോ. അതറിഞ്ഞാല്‍ ഇതിനെക്കാള്‍ വലിയ പ്രശ്നമാകും” ചേച്ചി കൈകളില്‍ മുഖം പൂഴ്ത്തി വീണ്ടും ഏങ്ങലടിച്ചു.

ഞാന്‍ ഒരു നിമിഷം അങ്ങനെതന്നെ നിന്ന് ചേച്ചിയെ നോക്കി. ഇപ്പോഴും ആ മനുഷ്യനെ ബഹുമാനിക്കുന്നു ഈ പാവം സ്ത്രീ. പക്ഷെ ആ അധമന്‍ ഈ തങ്കപ്പെട്ട മനസ്സിന് യോഗ്യനാണോ? ഒരിക്കലുമല്ല; ഒരിക്കലും.

“ചേച്ചി ഇവിടിരുന്നു നനയാതെ ഉള്ളില്‍ കയറ്” എന്റെ സ്വരത്തില്‍ ഒരു അധികാരഭാവം കലര്‍ന്നിരുന്നോ?

“ഇല്ല കുട്ടീ. എനിക്ക് വയ്യ. ഞാനിവിടെ ഇരുന്നു നനയട്ടെ.

💬 Comments

View all comments