Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]
കുശു കുശുപ്പ് നടക്കുന്നുണ്ടല്ലോ… എന്താ ഇത്രയും സംസാരിക്കാൻ…"
പരിചയപ്പെടലിന്റെ ഇടയിൽ പെണുമ്പിള്ള അതും കേട്ടോ എന്ന രീതിൽ അവനും, കൂടെ ഉള്ള രണ്ടെണ്ണവും ഒന്ന് ഞെട്ടി…
കിഷു സ്ഥിരം ക്ലിഷേ ചമ്മിയ ചിരി ചിരിച്ച് ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി…
സുനി മോൻ ഇതിന്റെ ഇടയിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി വായും പൊളിച്ചു ഇരുന്നപ്പോൾ ചങ്കരൻ നൈസ് ആയി ഒന്നും അറിയാത്ത മട്ടിൽ തല കുമ്പിട്ടു ഒരു ഇരുപ്പങ് ഇരുന്നു…
"മ്മ്… പിന്നെ തന്നെ ഒന്ന് പരിചയപ്പെടുത്തടോ…"
മിസ്സ് അവരെ മുന്നിനെയും ഒന്ന് സൂക്ഷിച് നോക്കി ശങ്കരന്റെ കുനിഞ്ഞുള്ള ഇരുത്തവും നോക്കി കിഷുവിനോട് ചോദിച്ചു…
"മൈ നെയിം ഈസ് കിഷോർ …"
കിഷു അവന്റെ ഡീറ്റെയിൽസ് എന്തൊക്കെയോ പറഞ്ഞു…
എന്തായാലും പെണ്പിള്ളേരുടെ അടുത്ത് നടത്തിയ പോലെ കൂടുതൽ താളം ചവിട്ടാതെ അവർ അടുത്ത ആളിനെ പിടിച്ചു…
അതെ… നമ്മുടെ ചങ്കരനെ തന്നെ…
"അടുത്താള് പരിചയപ്പെടുത്തു…" എന്ന് അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് ഞെട്ടി… എന്നിട്ട് പതിയെ മുഖം താത്തി എഴുന്നേറ്റു…
ഇപ്പോളും മുഖം കുനിച്ചു പിടിച്ചു തന്നെ നിൽപ്പാണ്… ആൾക്ക് ചെറിയ വിറയൽ ഉണ്ടോ എന്നും സംശയം ഇല്ലാതെ ഇല്ല…
അവന്റെ നിൽപ്പും ഭാവവും കണ്ട് അവന്റെ ചങ്കുകളുടെ എല്ലാം കിളി എങ്ങോട്ടോ പോയി…
സാധാരണ ബാക്കി ടീച്ചറിനോട് ഒരു കൂസലും ഇല്ലാതെ എന്തും പറയാൻ അമ്പയർ ഉള്ള ഒരുത്തൻ പുതുതായി വന്ന ടീച്ചറുടെ മുന്നിൽ ഇങ്ങനെ നിന്നാൽ ആരായാലും ഞെട്ടുമല്ലോ… സ്വാഭാവികം…
"എന്താടോ താൻ മുഖത്ത് നോക്കില്ലേ…"
അവന്റെ നിൽപ്പ് കണ്ട് മുഖത്ത് ഇത്തിരി ഗൗരവം വരുത്തി ടീച്ചർ ചോദിച്ചു…
അവൻ മെല്ലെ മുഖം അവരുടെ നേരെ ഉയർത്തി…
പ്രേതേകിച്ച് ഭാവം ഒന്നും കാണിക്കാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി…
ഒന്നും മിണ്ടാതെ അവൻ നിന്നപ്പോൾ വീണ്ടും അവൾ പറഞ്ഞു -
"മ്മ്… പരിചയപ്പെടുത്തുന്നില്ലേ… അതോ താൻ ഇനി ഫേമസ് ആയ വല്ല സെലിബ്രേറ്റിയാണോ…"
അവള് ശങ്കരനെ ഇട്ട് താളിച്ചു…
അവന് അത് കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ഒരു വിധം കണ്ട്രോൾ ചെയ്ത്
💬 Comments
View all comments