Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]
മുഖം കുനിച്ചു പിടിച്ചു തന്നെ നിൽപ്പാണ്… ആൾക്ക് ചെറിയ വിറയൽ ഉണ്ടോ എന്നും സംശയം ഇല്ലാതെ ഇല്ല…
അവന്റെ നിൽപ്പും ഭാവവും കണ്ട് അവന്റെ ചങ്കുകളുടെ എല്ലാം കിളി എങ്ങോട്ടോ പോയി…
സാധാരണ ബാക്കി ടീച്ചറിനോട് ഒരു കൂസലും ഇല്ലാതെ എന്തും പറയാൻ അമ്പയർ ഉള്ള ഒരുത്തൻ പുതുതായി വന്ന ടീച്ചറുടെ മുന്നിൽ ഇങ്ങനെ നിന്നാൽ ആരായാലും ഞെട്ടുമല്ലോ… സ്വാഭാവികം…
"എന്താടോ താൻ മുഖത്ത് നോക്കില്ലേ…"
അവന്റെ നിൽപ്പ് കണ്ട് മുഖത്ത് ഇത്തിരി ഗൗരവം വരുത്തി ടീച്ചർ ചോദിച്ചു…
അവൻ മെല്ലെ മുഖം അവരുടെ നേരെ ഉയർത്തി…
പ്രേതേകിച്ച് ഭാവം ഒന്നും കാണിക്കാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി…
ഒന്നും മിണ്ടാതെ അവൻ നിന്നപ്പോൾ വീണ്ടും അവൾ പറഞ്ഞു -
"മ്മ്… പരിചയപ്പെടുത്തുന്നില്ലേ… അതോ താൻ ഇനി ഫേമസ് ആയ വല്ല സെലിബ്രേറ്റിയാണോ…"
അവള് ശങ്കരനെ ഇട്ട് താളിച്ചു…
അവന് അത് കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ഒരു വിധം കണ്ട്രോൾ ചെയ്ത് പറയാൻ തുടങ്ങി-
"മൈ… മൈ... നെയിം…"
പറഞ്ഞ് വന്നപ്പോൾ ചെക്കന് ഇത്തിരി വിക്കലും വിറയലും ഒക്കെ വന്നു…
അത് കേട്ടതേ പെണ്ണുംപിള്ള അടുത്ത കോട്ടും കൊടുത്തു…
"തനിക്ക് വിക്ക് ഉണ്ടോ…"
"ഇല്ല…"
"ഡോ… ഒരു എംകോം വിദ്യാർത്ഥി സ്വന്തം പേര് പറയാൻ ഇത്രേം പാട് പെടുന്നത് നാണക്കേട് ആണ്…"
ഇത് കേട്ട് ശങ്കരന് ആണേൽ ഭൂമി പിളർന്നു താഴേക്ക് പോകാൻ ആണ് തോന്നിയത്…
മനസ്സിൽ തെറിയും വിളിച്ചു അവൻ ഒന്ന് ശ്വാസം എടുത്ത് വിട്ട് അവളെ നോക്കി…
എന്നിട്ട് ദൃഡതയോടെ പറഞ്ഞു -
"ഐ
💬 Comments
View all comments