Chapter Title : പാർവ്വതി പരിണയം [അഗ്നി]
ക്ലാസ്സ് മുഴുവൻ നിശബ്ദത നിറഞ്ഞു...
മൊട്ടു സൂചി വീണാൽ പോലും അറിയുന്ന അവസ്ഥയിൽ ഉണ്ടായിരുന്ന ക്ലാസ്സിലേക്ക് മന്ദം മന്ദം ചുവടുകളുമായി ഒരു അപ്സരസ്സ് പോലെ ഒരു പെണ്ണ് കയറി വന്നു...
വാതിൽ കടന്ന് ഉള്ളിലേക് കയറിയതും കയ്യിലിരുന്ന ബുക്ക് നെഞ്ചിലേക്ക് അമർത്തി ഒരു നിമിഷം അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു...
ശേഷം മെല്ലെ നടന്ന് ടീച്ചേഴ്സിന് കയറി നിന്ന് പഠിപ്പിക്കാൻ ഉണ്ടാക്കിയ ഡയസിൽ കയറി നിന്ന്, കയ്യിലിരുന്ന ബുക്ക് എടുത്ത് ടേബിളിൽ വച്ച് നേരെ മുകളിലേക്ക് നോക്കി ഫാൻ കറങ്ങുന്നുണ്ടോ എന്ന് ഒന്ന് നോക്കി...
ശേഷം ഫാൻ ഓൺ ആക്കി വന്നു സാരീ തലപ്പ് കൊണ്ട് വിയർപ്പ് ഒന്ന് ഒപ്പിക്കൊണ്ട് ഒളികണ്ണിട്ട് ക്ലാസ്സ് മൊത്തോം ഒന്ന് വീക്ഷിച്ചു...
ക്ലാസ്സിലെ സകല എണ്ണവും അവരെ കണ്ട് വായും പൊളിച്ചു ഇരുപ്പ് തന്നെ ആയിരുന്നു...
അതിൽ പഠിപ്പി ഉഴപ്പൻ വത്യാസം ഇല്ലാരുന്നു എന്നത് മറ്റൊരു അത്ഭുതം...
അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അത്രേം കിടിലം ലുക്ക് ഉള്ള ഒരു പെണ്ണിനെ കണ്ടാൽ ആരായാലും നോക്കി പോകുമല്ലോ...
ആണ്പിള്ളേര് അവരെ ആരാധനയോടെ നോക്കിയപ്പോൾ പെൺപിള്ളേർ അവരെ അസൂയയോടെ നോക്കി...
കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ സ്ഥിരം അനുഭവിക്കുന്ന ഒരു പ്രതിഭാസം ആയത് കൊണ്ട് അവർക്ക് ഇതിൽ വലിയ അത്ഭുതം തോന്നിയില്ല...
എല്ലാത്തിന്റെയും ഇരുത്തവും മട്ടും മാതിരിയും കണ്ടപ്പോളെ ആ തത്തമ്മ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി അങ്ങ് പൊട്ടി വിരിഞ്ഞു...
തിളക്കമുള്ള കടും നീല കളർ സാരീ ആയിരുന്നു അവളുടെ വേഷം... അതിൽ ഗോൾഡനും ചുവപ്പും കലർന്ന മനോഹരമായ കുഞ്ഞ് പൂക്കൾ, ആ പൂക്കളെ ബന്ദിപ്പിച്ചു കൊണ്ട് സുവർണ്ണ നിറത്തിൽ ഉള്ള വള്ളിപടർപ്പ് പോലെയുള്ള ഡിസൈൻ സാരിയിൽ അങ്ങയായി ഉണ്ട്...
അതെ മെറ്റീരിയൽ കൊണ്ട് തന്നെയുള്ള കൈ മുട്ടോളം നീളമുള്ള ബ്ലൗസ്... ബ്ലൗസിലും സാരിയിലെ സെയിം ഡിസൈനുമുണ്ട്...
സാരീ ഭംഗിയായി ഞൊറിഞ്ഞു ഉടുത്തിരുക്കുന്നു...
വട സീൻ പ്രതീക്ഷിച്ചു കോരിത്തരിച്ച് ഇരുന്നവരെ മൊത്തത്തിൽ നിരാശരാക്കിക്കൊണ്ട് ഒരു പോടീ പോലും കടക്കാത്ത പോലെ കർട്ടൻ വലിച്ചിട്ടു പിൻ കുത്തി വച്ചിട്ടുണ്ടായിരുന്നു...
ദേവി രൂപം പോലെ സുന്ദരവും ഐശ്വര്യം നിറഞ്ഞതുമായ
💬 Comments
View all comments