Chapter Title : പാടത്തിൻ കരയിലെ വീട്ടിൽ [കൊച്ചുമോൻ]
എന്റെ അടുത്ത് കാർ നിർത്തി..
എന്തു പറ്റി തയ്യൽ ടീച്ചറെ.. എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു...
ഞാൻ പറഞ്ഞു...
ഇക്ക വണ്ടി കൈ കൊടുത്തിട്ട് നീങ്ങുന്നില്ല..
ഇക്ക കാറിൽ നിന്ന് ഇറങ്ങി... കാറിൽ നാല് ഹിന്ദിക്കാർ ഇരിപ്പുണ്ട്... ഞങ്ങൾ താമസിക്കുന്ന അടുത്ത് ഇക്കാക്ക് നെൽ കൃഷി ഉണ്ട് അങ്ങോട്ട് പണിക്കാരെ കൊണ്ടു പോകുകയാണ്..
ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന ഇവിടെ ഈ റോഡിന്റെ രണ്ടു വശത്തും നെൽ പാടങ്ങൾ ആണ്..അങ്ങ് നോക്കെത്താ ദുരത്തേക്ക് നെൽ പാടങ്ങൾ ആണ്...
ഇക്ക വണ്ടി സ്റ്റാർട്ട് ചെയ്തു നോക്കി... പക്ഷെ മൂവ് ആകുന്നില്ല...
ഇക്ക ചെയ്യുന്നത് ഞാൻ നോക്കി നിന്നു...
ഇക്ക എന്നെ നോക്കി പറഞ്ഞു..
എന്റെ ടീച്ചറെ വണ്ടിയുടെ ബെൽറ്റ് പൊട്ടി പോയി..
ഇക്ക ഇനിയെന്താ ചെയ്യുക...
അതിന് പേടിക്കാൻ ഒന്നും ഇല്ല... ഒരു ബെൽറ്റ് വാങ്ങി ഇട്ടാൽ മതി..
ഞാൻ ഇക്കയെ നോക്കി... ഇക്ക എന്നെ നോക്കി ചിരിച്ചിട്ട്...
കയ്യിൽ കാഷ് ഉണ്ടോ...
ഉണ്ട്....
ഞാൻ ചുമ്മ ചോദിച്ചതാ... ഇക്ക ചിരിച്ചുകൊണ്ട് പറഞ്ഞു...
ഞാനും ചിരിച്ചു..
എനിക്ക് അറിയാം ടീച്ചറുടെ കൈയിൽ കാഷ് ഉണ്ടെന്ന്...
ഞാൻ പുഞ്ചിരിച്ചു...
ഞാൻ മേക്കാനിക്കിനെ വിളിക്കണോ...
വിളിച്ചാൽ വളരെ ഉപകാരം ആണ് ഇക്ക...
ഇക്ക എന്നെ നോക്കി ചിരിച്ചു.. എന്നിട്ട് ഫോൺ എടുത്തു വിളിച്ചു.. ഞാൻ നിക്കുന്ന പൊസിഷൻ... വണ്ടിയുടെ കംപ്ലയിന്റ് എല്ലാം പറഞ്ഞു..
ഇക്ക എന്നെ നോക്കി പറഞ്ഞു...
ഇപ്പോൾ അരമണിക്കൂർ ഉള്ളിൽ അവൻ വരും...
താങ്ക്സ് ഇക്ക...
ഇക്ക ചിരിച്ചു..
എനിക്ക് ഇവരെ പണിക്ക് ഇറക്കണം... അല്ലെങ്കിൽ ഇവിടെ നിന്ന് വാചകം അടിക്കാമായിരുന്നു..
ഞാൻ ചിരിച്ചു...
എന്തെങ്കിലും ഉണ്ടേ വിളിക്ക്...
ഇക്ക പോയി...
ഞാൻ അവിടെ നിന്നു.. പുള്ളി മംകൊമ്പിൽ ആണ് താമസിക്കുന്നത്..
ഇക്കയെ കാണാൻ നല്ല ഭംഗി ആണ്.. നല്ല വെളുത്ത ശരീരം... നല്ല ആരോഗ്യം ഉണ്ട്... വടാം വലിക്ക് കുട്ടികൾക്ക് കോച്ചിംഗ് കൊടുക്കുന്നത് കാണാം... ഇടക്ക് എന്റെ കടയിൽ വരും... ഞങ്ങൾ ഒരുപാട് സംസാരിച്ചു ഇരിക്കും...
മുഹമ്മദ് ബിൻ എന്നാണ് പുള്ളിയുടെ പേര്...
ഞാൻ ഇടക്ക് തുഗ്ലക്ക് എന്നൊക്ക പറഞ്ഞു കളിയാക്കും..
💬 Comments
View all comments