0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഫോണിലേക്ക് വിളിച്ചിട്ടില്ല.

“ അതേ സാജി ആണ്.... ആരാണ്....? “ ഞാൻ ചോദ്യമെറിഞ്ഞു....

“ ഞാൻ ഹഫ്സയാണ്..... “

“ ആ ഹഫ്സ.... എന്റെ നമ്പർ....??? എന്താണ് ഈ നേരത്ത്.... “

“ നമ്പർ എന്റെ കയ്യിൽ മുന്നേ ഉണ്ടല്ലോ... നാളെ അല്ലെ ട്രിപ്പ്‌ പോകുന്നത്... ഒന്ന് വിഷ് ചെയ്യാം എന്ന് വിചാരിച്ചു വിളിച്ചത്.... എന്തെ പാടില്ലേ...?? “

എനിക്കത്ഭുതവും ഒപ്പം സന്തോഷവും തോന്നി.... ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ വിളിക്കുന്നു ഒരു പ്രത്യേക സന്തോഷം....

“ഓ ... ആവാല്ലോ... “

“എപ്പോഴാ പോകുന്നത്.??? “

“5 മണിക്ക് വീട്ടിൽ നിന്നു ഇറങ്ങും 7 ആകുമ്പോഴേക്കും കോഴിക്കോട് അവിടെ റഹ്മത്ത് ഹോട്ടെലിൽ നിന്നു ഫുഡ്‌ കഴിച്ചു നേരെ വയനാട്... ഇതാണ്‌ പ്ലാൻ. ബാക്കി എല്ലാം വരുന്ന പോലെ... “

“ഇക്കാന്റെ ഒക്കെ ഭാഗ്യം.... ബൈക്കിൽ അല്ലെ...?

“ഭാഗ്യം!!!! എന്നെ കുറിച്ച് തന്നെ അല്ലെ പറഞ്ഞത്.... അതേ ബൈക്കിൽ തന്നെ... “

“ഒരാൾക്ക് കൂടി ഉള്ള സ്ഥലം ഉണ്ടാവോ ബൈക്കിൽ??”

“എന്താ.... മീൻസ്??? “

“ ഏയ്‌ ഒന്നുല്ല..... ഞാൻ ചുമ്മാ..... എന്നാ ശരി ഇക്കാ.... ഹാപ്പി ജേർണി... ബീ സേഫ്.... “

ഫോൺ വെച്ച ശേഷം ഞാൻ ആലോചിച്ചു. എന്നാലും ഹഫ്സ എന്തായിരിക്കും അങ്ങനെ ചോദിച്ചത്... അറിയില്ല... ഒരാളുടെ മനസ്സ് മറ്റൊരാൾക്ക് മനസ്സിലാകുമോ????

കാലത്ത് 5 ണു തന്നെ വീട്ടിൽ നിന്നു ഇറങ്ങി സാനിയും ഉമ്മയും എന്നെ യാത്രയാക്കി. കവലയിൽ രവി ഉണ്ടായിരുന്നു. വീട്ടുകാരെ നിന്നെ ഏൽപ്പിച്ചാണ് പോകുന്നത് എന്നൊരു ഭാരം അവനെ വീണ്ടും ഓര്മപ്പെടുത്തി... ഗ്ലൗസണിഞ്ഞ വലതു കയ്യിലെ ആക്‌സിലറ്റർ പതിയെ തിരിഞ്ഞു.....

അധികാലത്തെ തണുപ്പിനൊപ്പം വർഷം പെയ്യുന്ന ചെറിയ ചാറ്റൽ മഴയും വകഞ്ഞു മാറ്റി ഞാൻ യാത്ര തിരിച്ചു. കാട് താണ്ടണം, കടല് കാണണം, കാണാത്ത കാഴ്ചകൾ കണ്ടറിയണം അവയിലൂടെ നീറുന്ന വേദനകൾ ഇറക്കിവെക്കണം...

കോഴിക്കോട് എത്തി. റഹ്മത്ത് ഹോട്ടലിലെ ചൂടുള്ള പൊറോട്ടയും ഏലക്ക ഇട്ട എരിവുള്ള ചിക്കൻ കറിയും കൂടി കഴിച്ചു. കൈ കഴുകി ഇറങ്ങിയതും മുന്നിൽ ഹഫ്സ....

ഒരു

💬 Comments

View all comments