0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

ഞാൻ ഒറ്റക്കിങ് പൊന്നു സാജിക്കയുടെ ഷോപ്പിംഗ് കഴിഞ്ഞോ? ഫ്രീ ആണോ അതോ ഇനി വേറെ എന്തെങ്കിലും??? “

“ആ എന്റെ ഷോപ്പിംഗ് കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും ഇല്ല... എന്തെ...?

“ഏയ്‌ ചുമ്മാ കൊറേ കാലം കഴിഞ്ഞു കാണുന്നതല്ലേ അതാ....”

“അതേ.... എനിക്ക് തോന്നുന്നു കല്ല്യാണം കഴിഞ്ഞു ഒരു സൽക്കാരത്തിനു ആയിരുന്നു നമ്മളാവസാനം കണ്ടത്... “

“ അതേ.... പിന്നേ ജാസിയുടെ.... അന്ന് വന്നിരുന്നു പക്ഷെ.... അന്ന് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ലല്ലോ....

എന്റെ മുഖം ഇരുൾ കയറുന്നത് അവൾ ശ്രദ്ധിച്ചു കാണണം... പിന്നീടെനിക്കുമൊന്നും പറയാൻ കഴിയുന്നില്ലേ???? ജാസിയുടെ സുഹൃത്, വർഷങ്ങൾക്കിപ്പുറം കാണുന്നു. ഒരു പ്രാരമ്പ സംഭാഷണത്തിനു പോലുമാകാതെ ഞാൻ കുഴയുകയാണോ... നിമിഷങ്ങളിപ്പുറത്തെ മൗനം ഭേധിച്ചു കൊണ്ട് ഹഫ്സ തന്നെ സംസാരിച്ചു....

“സോറി.... അത്‌.....”

എനിക്കറിയാം അവൾക്കും സംസാരിക്കാനാവുന്നില്ല.... എങ്കിൽ പിന്നേ???? ഞാൻ തന്നെ സംസാരിച്ചു...

“ എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ.... കുറച്ചു പർചെയ്‌സ് കൂടിയുണ്ട്... ഒരു യാത്ര പോകണം... അതിന്റെ....“

ഹഫ്സ മുഖത്തൊരു ചിരിവരുത്തി....

“ആഹ് ആയിക്കോട്ടെ... പിന്നേ കാണാം... “

തിരിച്ചു നടക്കുമ്പോൾ ഞാനോർത്തു. ജാസിയെ കുറിച്ചവളുടെ വാക്കുകളിൽ എന്റെ മുഖത്തു ഇരുൾ നിറഞ്ഞ പോലെ ഭർത്താവിനെ കുറിച്ചുള്ള എന്റെ ചോദ്യത്തിൽ ഹഫ്‌സയുടെ മുഖം വാടിയതെന്തേ... എനിക്ക് മുന്നിൽ ചെറുപുഞ്ചിരിയോടെ വന്നവൾക്കു ഒരു വാക്കിനപ്പുറം മറഞ്ഞിരിക്കുന്ന എന്തോ ഒരു ദുഃഖഭാരം!!!

ഇതാണ്‌ ജീവിതം, ഓരോ പുഞ്ചിരിക്കും പറയാനുണ്ടാകും ഒന്നിലധികം വേദനകളുടെ കഥ. ഓരോന്നാലോചിച്ചു വീടെത്തിയതറിഞ്ഞില്ല. സാനി മുന്നിൽ തന്നെ നിൽപ്പുണ്ട്. അവൾക്കു വേണ്ടിവാങ്ങിയ പൊതി കയ്യികൊടുത്തു ഞാൻ ഉമ്മയുടെ റൂമിലേക്ക് കയറി.

ഏകദേശം 3 വർഷമായി

💬 Comments

View all comments