Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
കഴിയുന്നു. ഞാൻ വീണ്ടും ഉമ്മ എന്ന് വിളിച്ചു, പ്രായം തളർത്തിയ ചുളിവ് വീണ ഉമ്മയുടെ കൈകൾ കൊണ്ട് എന്റെ ഇരു കവിളുകളും ചേർത്ത് പിടിച്ചു കൊണ്ട് ഉമ്മയെന്നെ നോക്കി...
“ന്റെ സാജി............ “
വിറയാർന്ന ചുണ്ടിൽ നിന്നും ഉമ്മയുടെ വിളി, ഒഴുകിയൊലിച്ച കണ്ണുനീർതുള്ളികൾ ആ ചുണ്ടുകളിൽ ചേർന്നു. വിറയാർന്ന കൈകൾ കൊണ്ട് ഉമ്മയെന്നെ വാരിപ്പുണർന്നു. എന്റെ മൂർദ്ധാവിൽ ചുംബനങ്ങൾ കൊണ്ട് മൂടി...
“മാതാവ്!!! നിമിഷ നേരങ്ങളിൽ കൊണ്ട് കൊടുങ്കാറ്റാവാനും, നേർത്ത തെന്നലാവാനും കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ വികാരം അത് തന്നെയാണ് മാതാവ്!!!” .
“ ഉമ്മ.... ഞാൻ ഒരു യാത്ര പോവുകയാണ്... എങ്ങോട്ടാണെന്നൊന്നും അറിയില്ല. തിരിച്ചു വരുമ്പോൾ ഉമ്മയുടെ ആ പഴയ മോനായ്ക്കൊണ്ട് വരാം എന്നാ ഒരു വാക്ക് മാത്രമേ എനിക്കിപ്പോ നൽകാനാവൂ.... “
ഉമ്മയെന്നെ വീണ്ടും കണ്ണിമചിമ്മാതെ നോക്കി....
“ ന്റെ കുട്ടിനെ ഞാൻ കൊറേ ചീത്ത പറഞിണ്ട്.... പ്രാകിയിട്ടിണ്ട്... അതൊന്നും ഇഷ്ടല്ലാത്തോണ്ടല്ലട്ടോ സഹിക്കാഞ്ഞിട്ട... ന്റെ കുട്ടിടോ കോലം കണ്ട് സഹിക്കാഞ്ഞിട്ട.... ന്റെ സാജി പോയിട്ട് വാ, ഉമ്മ ഇവിടെ കാത്തിരുന്നോളാ.... പക്ഷെ വരുമ്പോൾ ...... വരുമ്പോൾ ആ പഴേ സാജി ആവണം ട്ടോ.... “
ഉമ്മാന്റെ വാക്കുകളും മൂർദ്ധാവിലെ ചുംബനവും എന്നിലൊരു ആശ്വാവും നൽകുന്നുണ്ടോ???? ഉണ്ടായിരിക്കണം... ഇല്ലങ്കിൽ എന്റെ കണ്ണുകൾ നിറഞ്ഞതെന്തേ.....
******* ***** *******
വരുന്ന വെള്ളിയാഴ്ച അതായത് ഇനി മൂന്ന് ദിവസം കൂടിയേ ഒള്ളു യാത്രക്ക്. ബൈക്ക് സർവീസ് ചെയ്തു വെച്ചിട്ടുണ്ട്. ഈ യാത്രക്ക് ലഗേജ് കൂടുതൽ ഉള്ളത് കൊണ്ട് കുറച്ചു മോഡിഫൈക്കേഷൻ ചെയ്യാനുണ്ട്. സുഹൃത്ത് ജെൻസനെ ഒന്ന് കൂടി വിളിച്ചു. ഒരു ദിവസം കൊണ്ട് തീർക്കാം എന്നാണവൻ പറഞ്ഞത്. ബാങ്ക് ബാലൻസ് ഒന്ന് കൂടി നോക്കി. ഈ യാത്രക്കിത് തികയില്ല എന്നുറപ്പുണ്ട്. ജാസിയുടെ സമ്മാനമായ ക്യാമറ ആണ് പലപ്പോഴും ഈ സമയങ്ങളിൽ എനിക്ക് രക്ഷക്കെത്താറ്.
റിങ് ചെയ്യുന്നുണ്ട് എങ്കിലും ജെൻസൻ കാൾ എടുക്കാൻ കുറച്ചു താമസിച്ചു. തിരക്കുള്ള വർക്ക് ഷോപ്പ് അല്ലെ....
“നീ ഇങ്ങു പോരെ.... വൈകുന്നേരം ആകുമ്പോഴേക്കും ഞാൻ എല്ലാം റെഡി ആക്കി വെച്ചേക്കാം...”
ബൈക്ക് വർക്ഷോപ്പിൽ കയറ്റി
💬 Comments
View all comments