0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

കിടന്നിട്ട് ഉറക്കം വരുന്നില്ല. മണി 10 കഴിഞ്ഞു. ചെറിയ മുറിക്കകത്തെ ഇരുട്ടും നിശബ്ദതയും ഏറി വരുന്നുണ്ട്.... ഓർമകളിൽ എവിടെയോ മൂകത... മനസ്സ് കൈവിടുകയാണോ??? പൊടുന്നനെ നിശബ്ദതയേ ബേധിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചു...

ഇരുട്ടിൽ പൊടുന്നനെ വന്ന ഫോണിന്റെ ശക്തമായ വെളിച്ചം കൊണ്ട് കൊണ്ട് കണ്ണുകൾ മഞ്ഞളിച്ചു. പാതി തുറന്ന കണ്ണുകളുമായി സ്‌ക്രീനിൽ നോക്കി. ഇല്ല... നമ്പർ സേവ്ഡ് അല്ല.... നെറ്റ് ഓഫ്‌ ആയ കാരണം ട്രൂ കോളർ ഒന്നും പറഞ്ഞതുമില്ല....

“ ഹലോ..... “.

“ ഹലോ സാജിക്ക അല്ലെ... “

നേർത്ത മധുരമുള്ള സ്ത്രീ ശബ്ദം. കേട്ട് പരിചയമുണ്ടോ? സാനിയോ രവിയുടെ ചേച്ചി രേഷ്മയോ അല്ലാതെ ആരും കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഫോണിലേക്ക് വിളിച്ചിട്ടില്ല.

“ അതേ സാജി ആണ്.... ആരാണ്....? “ ഞാൻ ചോദ്യമെറിഞ്ഞു....

“ ഞാൻ ഹഫ്സയാണ്..... “

“ ആ ഹഫ്സ.... എന്റെ നമ്പർ....??? എന്താണ് ഈ നേരത്ത്.... “

“ നമ്പർ എന്റെ കയ്യിൽ മുന്നേ ഉണ്ടല്ലോ... നാളെ അല്ലെ ട്രിപ്പ്‌ പോകുന്നത്... ഒന്ന് വിഷ് ചെയ്യാം എന്ന് വിചാരിച്ചു വിളിച്ചത്.... എന്തെ പാടില്ലേ...?? “

എനിക്കത്ഭുതവും ഒപ്പം സന്തോഷവും തോന്നി.... ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ വിളിക്കുന്നു ഒരു പ്രത്യേക സന്തോഷം....

“ഓ ... ആവാല്ലോ... “

“എപ്പോഴാ പോകുന്നത്.??? “

“5 മണിക്ക് വീട്ടിൽ നിന്നു ഇറങ്ങും 7 ആകുമ്പോഴേക്കും കോഴിക്കോട് അവിടെ റഹ്മത്ത് ഹോട്ടെലിൽ നിന്നു ഫുഡ്‌ കഴിച്ചു നേരെ വയനാട്... ഇതാണ്‌ പ്ലാൻ. ബാക്കി എല്ലാം വരുന്ന പോലെ... “

“ഇക്കാന്റെ ഒക്കെ ഭാഗ്യം....

💬 Comments

View all comments