0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

ബൈക്കിൽ അല്ലെ...?

“ഭാഗ്യം!!!! എന്നെ കുറിച്ച് തന്നെ അല്ലെ പറഞ്ഞത്.... അതേ ബൈക്കിൽ തന്നെ... “

“ഒരാൾക്ക് കൂടി ഉള്ള സ്ഥലം ഉണ്ടാവോ ബൈക്കിൽ??”

“എന്താ.... മീൻസ്??? “

“ ഏയ്‌ ഒന്നുല്ല..... ഞാൻ ചുമ്മാ..... എന്നാ ശരി ഇക്കാ.... ഹാപ്പി ജേർണി... ബീ സേഫ്.... “

ഫോൺ വെച്ച ശേഷം ഞാൻ ആലോചിച്ചു. എന്നാലും ഹഫ്സ എന്തായിരിക്കും അങ്ങനെ ചോദിച്ചത്... അറിയില്ല... ഒരാളുടെ മനസ്സ് മറ്റൊരാൾക്ക് മനസ്സിലാകുമോ????

കാലത്ത് 5 ണു തന്നെ വീട്ടിൽ നിന്നു ഇറങ്ങി സാനിയും ഉമ്മയും എന്നെ യാത്രയാക്കി. കവലയിൽ രവി ഉണ്ടായിരുന്നു. വീട്ടുകാരെ നിന്നെ ഏൽപ്പിച്ചാണ് പോകുന്നത് എന്നൊരു ഭാരം അവനെ വീണ്ടും ഓര്മപ്പെടുത്തി... ഗ്ലൗസണിഞ്ഞ വലതു കയ്യിലെ ആക്‌സിലറ്റർ പതിയെ തിരിഞ്ഞു.....

അധികാലത്തെ തണുപ്പിനൊപ്പം വർഷം പെയ്യുന്ന ചെറിയ ചാറ്റൽ മഴയും വകഞ്ഞു മാറ്റി ഞാൻ യാത്ര തിരിച്ചു. കാട് താണ്ടണം, കടല് കാണണം, കാണാത്ത കാഴ്ചകൾ കണ്ടറിയണം അവയിലൂടെ നീറുന്ന വേദനകൾ ഇറക്കിവെക്കണം...

കോഴിക്കോട് എത്തി. റഹ്മത്ത് ഹോട്ടലിലെ ചൂടുള്ള പൊറോട്ടയും ഏലക്ക ഇട്ട എരിവുള്ള ചിക്കൻ കറിയും കൂടി കഴിച്ചു. കൈ കഴുകി ഇറങ്ങിയതും മുന്നിൽ ഹഫ്സ....

ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി... ഇളം നീല ജീൻസും, വൈറ്റ് ടി ഷർട്ടുമാണ് വേഷം. ടി ഷർട്ടിനു മുകളിലൊരു ജാക്കറ്റ് ധരിച്ചിട്ടുണ്ട്. ഷാൾ കൊണ്ട് മുടി മറച്ചിട്ടുണ്ടെങ്കിലും അനുസരണയില്ലാത്ത മുടിയിഴകൾ മുഖത്തിന്‌ അഴക് പാകുന്നുണ്ട്. സുറുമ വരച്ചത് കണ്ണിനു പേരഴക് ചാർത്തുന്നു. നേർത്ത ചുണ്ടുകളിൽ ചെഞ്ചായം ചാർത്തിയിട്ടില്ല എന്നാലും അവ ചുവന്നു തന്നെ....

കൈ രണ്ടും

💬 Comments

View all comments