0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

രവിയോട് എന്താല്ലാമോ ചോദിച്ചറിയുന്നുണ്ട്. ഇടക്ക് ചുമലിൽ നിന്നു തോർത്തെടുത്ത് തലയിൽ ചുറ്റി. ഇടക്കെപ്പോഴോ എന്നിലേക്കൊരു നോട്ടം ഞാൻ ഒന്ന് ചിരിച്ചെന്നു വരുത്തി....

ഞാൻ ബാഗിൽ നിന്നും ക്യാമറ എടുത്തു മുൻപ് എടുത്ത ഫോട്ടോ ഒന്നുകൂടി നോക്കി. എന്തോ ഒരു കുറവ്. ഫോക്കസ് ശരിയാണ് ശരിയായ ലൈറ്റിങ് തന്നെ, എന്നിട്ടും ആ ഫോട്ടോക്ക് എന്തോ ഒരു കുറവോ??? കണ്ണുകൾ പതിയെ ഈറനണിഞ്ഞു...

“ ഡാ ഇത് പിടി... “ എനിക്ക് മുന്നിലെ കറ പിടിച്ച ചെറിയ മേശയിൽ ആവി പറക്കുന്ന കട്ടൻ എനിക്ക് നേരെ നീക്കി.

ചായപ്പീടികക്ക് അരികിലൂടെ മല ഉച്ചിയിൽ നിന്നു ഒഴുകി വരുന്ന കാട്ടാറിന്റെ മാറിൽ നിന്നു കൈകുമ്പിളിൽ വെള്ളമെടുത്തു മുഖം കഴുകി. ഇരുട്ടിലെവിടെയോ ഇരുന്നു ചിലക്കുന്ന ചീവീടുകളുടെ ശബ്ദം കാതിൽ കുത്തിത്തറക്കുന്നുണ്ട്. തണുപ്പിനെ കീറിമുറിച്ചു കൊണ്ട് കട്ടനിലെ ആവി മുകളിലേക്ക് ഉയർന്നു. പോക്കറ്റിൽ നിന്നും ഒരു സിഗിരറ്റ് എടുത്തു കത്തിച്ചു കൊണ്ട് ഞാനും രവിയും കട്ടൻ കുടിച്ചു...

“ ഡാ സാജി.... എന്താടാ ഇത്. മുന്നര വർഷം ആകുന്നു അതെല്ലാം കഴിഞ്ഞിപ്പോ... യു ഹാവ് ടു കം ഔട്ട്‌ മാൻ... “

അതേ... ഞാൻ സാജിദ് ഇഷ്ടമുള്ളവർ എന്നെ സാജി എന്നാണ് വിളിക്കുന്നത്. ഇഷ്ട്ടമുള്ളവർ എന്ന് പറയുമ്പോൾ അത് കുറച്ചു പേരെ ഒള്ളു ട്ടോ... എന്റെ ഉമ്മ ചെറിയ പെങ്ങൾ സാനിയ പിന്നെ കുറച്ചു ഫ്രെണ്ട്സും.... സത്യം പറഞ്ഞാൽ അതായിരുന്നു എന്റെ ലോകവും. കൂട്ടുകുടുംബങ്ങൾക്കൊന്നും ഞാൻ അത്ര നല്ലവൻ ആയിരുന്നില്ല... സാമ്പത്തികമായി കുറച്ചു മുന്നിലുള്ള അവർക്ക് ഞാൻ അങ്ങനെ അല്ലാതാവാൻ കുറച്ചു കാരണങ്ങളും ഉണ്ട്.

ചെറുപത്തിലെ ഉപ്പ മരിച്ച എന്റെ ഭാല്യം അവർക്കു വേണ്ടി പണിയെടുത്തു ഹോമിക്കാൻ ഞാൻ നിന്നു കൊടുക്കാതിരുന്നപ്പോൾ കിട്ടിയതാണ് ഹറാം പെറപ്പ് എന്നാ പേര്. പതിനെട്ടാം വയസ്സിൽ ഗൾഫിൽ വന്നു കൃത്യം ഏഴ് വർഷങ്ങൾക്കു ശേഷമാണ് ഞാൻ “ജാസിയെ” പരിചയപ്പെടുന്നത്.

“ജാസി, ജാസ്മിൻ... ചോര പൊടിയുന്ന തുടുത്ത കവിളുകളും പൂച്ചക്കണ്ണും ചുരുണ്ട ചെമ്പൻ മുടിയുമുള്ള എന്റെ ഹൂറി. ചുണ്ട് വിരിച്ചു അവളുടെ ചിരിയൊന്നു കാണേണ്ടത് തന്നെ ആണ്.
എന്റെ ഒരു അമ്മായിയുടെ

💬 Comments

View all comments