Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
മകളുടെ മകൾ ആണ് ജാസി. കേവലമൊരു ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടു രണ്ട് വർഷത്തെ പ്രണയത്തിനോടുവിൽ എന്റെ ഇരുപതിയെഴമത്തെ വയസ്സിൽ കുടുംബത്തിലെ തലമൂത്ത സകല പുങ്കവന്മാരുടെയും എതിർപ്പും ഭീഷണിയും വകവെക്കാതെ ചങ്കൂറ്റത്തോടെ അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നു...
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഒരുവന്റെ കൂടെ MBA ഹോൾഡർ ആയ കാണാൻ അതി സുന്ദരിയായ ജാസി ഇറങ്ങിപ്പോയപ്പോൾ കുടുംബത്തിലെ കെട്ടുപ്രായം ചെന്ന സകല ആണുങ്ങൾക്കും എന്നോട് അസൂയക്കപ്പുറം മറ്റൊരു വികാരം തോന്നിയിരിക്കണം...
പ്രാരാബ്ദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഞാൻ പടുത്തുയർത്തിയ എന്റെ രണ്ട് മുറി വീട്ടിലെ ആ ചെറിയ മുറിയിൽ മുല്ലപ്പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ മണിയറയിൽ സാനിയക്കൊപ്പം ജാസി ഇരിക്കുമ്പോൾ പുറത്ത് അമ്മാവന്മാരുടെ ബഹളം നടക്കുകയായിരുന്നു. കൂട്ടത്തിൽ മൂത്ത മൂത്താപ്പ(ഉപ്പയുടെ ജേഷ്ഠൻ) പുറത്തു കണ്ടാൽ എന്റെ കാൽ മടവാളിന് കൊത്തിമുറിക്കും എന്ന ഭീഷണി മുഴക്കിയപ്പോൾ ഒരു തുള്ളി കണ്ണ് നീരായിരുന്നു ഉമ്മയുടെ മറുപടി.
മുറിക്കകത്തിരുന്ന സാനിയ അടുക്കളയിലേക്ക് ചീറിപ്പാഞ്ഞു പോയി നാട്ടിലെ കൊല്ലൻ “നാണു” അടിച്ചു പരത്തി മൂർച്ച കൂട്ടിയ മടവാളും എടുത്തു പുറത്തേക്ക് പാഞ്ഞു. കല്യാണ പന്തലിനു വേണ്ടി വലിച്ചു കെട്ടിയ ടാർപ്പായകൾക്ക് നടുവിലേക്കു എന്റെ വലതു കൈ പിടിച്ചിറങ്ങി ഇടതു കയ്യിലെ മടവാൾ മൂത്താപ്പാക്ക് നേരെയെറിഞ്ഞു
“എന്റെ ഇക്കാക്കന്റെ കാലു കൊത്താൻ മാത്രം കൈത്തണ്ടക്ക് ബലം ഉള്ളോർ ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഒന്ന് കൊത്തി അരിഞാട്ടെ.... “
18 വയസ്സ് മാത്രം പ്രായമുള്ള സാനിയയുടെ ചങ്കൂറ്റത്തിന് മുന്നിൽ ചൂളി നിൽക്കുന്ന കുടുംബത്തിലെ സകല എണ്ണത്തിനേം നോക്കി സാനി ഒന്നൂടെ പറഞ്ഞു.
“ഇനി ഇതിന്റെ പേരിൽ ഒരെണ്ണത്തിനെ ഈ പൊരേൽ കണ്ടു പോവരുത്... പിന്നേ ജാസി... ഓള് ഓളെ ഇഷ്ടത്തിന് വന്നതാണ്. ഇങ്ങള്കും ഉണ്ടല്ലോ പ്രായം ചെന്ന കെട്ടാൻ മുട്ടി ഓളെ പിന്നാലെ ഒലിപ്പിച്ചു നടന്ന കൊറേ എണ്ണം, എന്നിട്ടും ഇങ്ങള് ഒക്കെ ഹറാം പെറപ്പായി കണ്ട ഇന്റെ ഇക്കാനെ ഓൾക് ഇഷ്ടായിണ്ടെങ്കിൽ നിങ്ങളൊക്കെ കുട്ടിയോളെ ഇണ്ടാക്കിയ നേരം തെറ്റിയതാ ന്നു കരുതിയാ മതി... ആ എല്ലാതും പൊയ്ക്കോളി... “
കല്ല്യാണം കഴിഞ്ഞു കൂടിയ എന്റെ കൂട്ടുകാരും ഞാനും
💬 Comments
View all comments