Chapter Title : പാതിവരികൾ 01 [ആഞ്ജനേയ ദാസ്]
ബൈക്ക് ഒരു അലർച്ചയോടെ റോഡിൽ നിരങ്ങി നീങ്ങി… വണ്ടിയിൽ നിന്നും തെറിച്ചുപോയ മനോജ് റോഡിൽ നിന്നും ഉരുണ്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ പുറം അടിച്ചു വീണു…. വലിയൊരു ശബ്ദത്തോടെ സ്കോർപിയോ റോഡിൽ വട്ടം കറങ്ങി നിന്നു.വണ്ടിയിൽ നിന്നും ടയർ കരിഞ്ഞ മണം പടർന്നു…………… കിടന്ന കിടപ്പിൽ നിന്നും കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ച മനോജ് നിലത്തേക്ക് തന്നെ വീണു പോയി. കാലിന്റെ മുട്ടിൽ നിന്നും തൊലി ഉരഞ്ഞു പോയിരുന്നു. കൈമുട്ടിൽ നിന്നും വയറിന്റെ ഇടതു ഭാഗത്തു നിന്നും ചോര വാർന്നു പൊക്കൊണ്ടിരിക്കുന്നു…മുഖത്ത് പടർന്ന ചോര ഇടത് കയ്യാൽ തുടച്ച് മനോജ് വീണ്ടും എഴുനേൽക്കാൻ ശ്രമിച്ചു……
കുറച്ചുനേരത്തിനുശേഷം മനോജ് തലയുയർത്തി നോക്കി, വണ്ടിയിൽ നിന്ന് യാതൊരു അനക്കവുമില്ല……
പെട്ടന്ന്……………..
https://youtu.be/a5N99v5VmPk
സ്കോർപിയോയുടെ പുറകിലെ സൈട് window ഗ്ലാസ് തകർത്തുകൊണ്ട് ഒരു തല വെളിയിലേക്ക് വന്നു. പൊട്ടിയ ചില്ല് കുത്തിക്കയറിയഅവന്റെ മുഖത്ത് നിന്നും ചോര ഒഴുകാൻ തുടങ്ങി.
പുറകെ ഡോർ തുറന്ന്, ഏകദേശം 20 വയസോളം പ്രായം വരുന്ന ഒരു പെൺകുട്ടി കാറിൽ നിന്നും ഇറങ്ങി ഓടി.
പാതി അടഞ്ഞു പോകുന്ന മിഴികളിലൂടെ മനോജ് അവളെ നോക്കി.. ഒരു നാടൻ വേഷം ധരിച്ചപെൺകുട്ടി.അവളുടെ ടോപ്പിന്റെ തോളും പുറം ഭാഗവും ഒക്കെ ചിലയിടത്തായി കീറിയിരുന്നു….
എന്തോ ആയുധം കൊണ്ട് അടിയേറ്റത് പോലെ അവൾ അവളുടെ തല അമർത്തിപ്പിടിച്ചിരുന്നു. അതിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു…
വേദന കൊണ്ട് കണ്ണുമറിഞ്ഞു പോകുമ്പോഴും സ്വന്തം ജീവനുവേണ്ടി അവൾ വെപ്രാളത്തോടെ ഓടിക്കൊണ്ടേയിരുന്നു…
* Caterpillar boot ധരിച്ച ഒരാൾ സ്കോർപ്പിയുടെ ഡ്രൈവർ സീറ്റിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.. ആറടിയോളം
💬 Comments
View all comments