Chapter Title : പാത്തൂന്റെ പുന്നാര കാക്കു 10 [അഫ്സൽ അലി]
സ്വന്തം മോളാണെന്ന് പോലും നോക്കാതെ എന്നെ ഉപദ്രവിച്ച ആ മനുഷ്യനെ തന്നെയാ ഞാന്നുദ്ദേശിച്ചത്... ഉമ്മാടെ കെട്ടിയോൻ..."
നിറക്കണ്ണുകൾ തുടച്ചുകൊണ്ട് ഷഫീദ തലകുനിച്ചിരിക്കുന്ന ഷംലയെ നോക്കി...
"അയാൾ എത്ര പെണ്ണുങ്ങൾ ആയി അവിഹിതം വച്ചു പുലർത്തിയാലും എനിക്ക് കുഴപ്പം ഇല്ലായിരുന്നു... പക്ഷെ സ്വന്തം മോളായിട്ടും അങ്ങേരുടെ ആശ തീർക്കാൻ എന്നെ കെട്ടിയിട്ട് ഉപദ്രവിച്ചപ്പോ എന്റെ സങ്കടം കാണാൻ കാക്കുവും വാപ്പയും മാത്രേ ഉണ്ടായിരുന്നുള്ളൂ..."
"നിന്റെ സങ്കടം... ഞാൻ... ഞാൻ കണ്ടില്ല എന്നാണോ നീ പറയുന്നേ? നിന്നെയോർത്ത് കരയാത്ത ഒരു ദിവസം പോലും അതിനു ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല മോളെ... എല്ലാം എന്റെ തെറ്റാ..."
"ഉമ്മ വിഷമിക്കാൻ പറഞ്ഞതല്ല... ആ കിടപ്പ് പോലും കാക്കൂന്റെയോ വാപ്പാടെയോ സമ്മാനം ആണെന്ന് എനിക്കറിയാം... പക്ഷെ അതിൽ പെട്ട് പോയത് ഉമ്മയാ... എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഉമ്മാ... ഉമ്മാന്റെ ഒപ്പം ഇങ്ങനെ ഇരിക്കാനും വർത്താനം പറയാനും ഒക്കെ..."
"എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മോളെ... ഞാൻ... എനിക്ക് അതിനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല... തെറ്റാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ആ കിടക്കുന്ന മനുഷ്യൻ ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന്..."
ഷഫീദയുടെ കൈകൾ തന്റെ കൈകളിൽ ചേർത്തു പിടിച്ചു ഷംല പൊട്ടിക്കരഞ്ഞു...
"ഉമ്മയോട് ദേഷ്യം കാണിക്കല്ലേ മോളെ... നീയല്ലാതെ എനിക്ക് വേറെ ആരും ഇല്ല... നീയേ ഉള്ളൂ... എന്നെ വെറുക്കല്ലേ..."
"ഉമ്മ കരയല്ലേ... എനിക്ക് ഉമ്മയോട് ഒരു വെറുപ്പും ഇല്ല... പക്ഷെ... അയാളോടുള്ള വെറുപ്പ്.. അത് വെറുപ്പല്ല... ഒരുതരം അറപ്പാ... അത് ഞാൻ മരിക്കുന്ന വരെ എന്റെ ഉള്ളിൽ കാണും..."
"എനിക്കറിയാം... എനിക്കുമുണ്ട്
💬 Comments
View all comments