Chapter Title : പാത്തൂന്റെ പുന്നാര കാക്കു 10 [അഫ്സൽ അലി]
അപ്പുവിനെ വല്ലാതെ ഭയപ്പെടുത്തി...
"നിമ്മി പെണ്ണേ..."
വിറകൊണ്ട് നിൽക്കുന്ന അവളെ കോശി ശബ്ദം താഴ്ത്തി വിളിച്ചു...
"ഇച്ചായാ... ഇതാ... ഇതാ ഞാൻ പറഞ്ഞ രാജൻ... എന്റെ... എന്റെ അച്ഛനെ നശിപ്പിച്ച് ഇല്ലാതാക്കിയ കാലന്മാരിൽ ഒരാൾ..."
നാളുകൾക്ക് ശേഷമാണ് രാജൻ അവളെ കാണുന്നതെങ്കിലും അയാൾക്ക് അവളെ പെട്ടെന്ന് തന്നെ മനസ്സിലായി...
"നിമ്മി..."
നിലത്തേക്ക് വീണു കിടക്കുന്ന രാജന്റെ നെഞ്ചിലേക്ക് അവളുടെ വലതുകാൽ നിർത്താതെ പതിച്ചുകൊണ്ടിരുന്നു... നിമ്മിയെ വട്ടം പിടിച്ചുകൊണ്ടു കോശി അവളെ സോഫയിലേക്ക് ഇരുത്തി.
"നീയൊന്ന് സമാധാനപ്പെട് പെണ്ണെ..."
"കൊല്ലണം ഇച്ചായാ... ഇവനേം ഇവന്റെ കൂട്ടുകാരനേം എനിക്ക് കൊല്ലണം..."
കോശിയുടെ മടിയിലേക്ക് കയറി ഇരുന്ന് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
"അവനിനി അധികം നാൾ ഉണ്ടാവില്ല പെണ്ണെ... അതിനു നീ കഷ്ടപെടണ്ട..."
"ഇച്ചായൻ എന്തിനാ അയാളെ...?"
"എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ കുടുംബത്തിൽ കയറി അവനൊന്നും തോണ്ടി... അവനു വേണ്ടി പൊക്കികൊണ്ട് വന്നതാ..."
"എന്ത് ചെയ്തതാ അവൻ?"
"അവന്റെ ഭാര്യയെ ഒന്ന് ചവിട്ടി. വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞിനെ ഇല്ലാതാക്കി ഈ നാറി..."
"കണ്ണിൽ ചോരയില്ലാത്തവനാ... ചാവണം ഇവനൊക്കെ... നരകിച്ചു ചാവണം"
"മക്കൾ രണ്ടും പെട്ടെന്ന് റെഡി ആയിക്കോ... അവനെ നരകിപ്പിക്കാൻ അങ്ങ് എത്തണം നമുക്ക്"
നിമ്മിയെ കൈകളിൽ പൊക്കിയെടുത്തു കോശി ബാത്റൂമിലേക്ക് കയറുമ്പോൾ അപ്പു നടന്നതൊക്കെ കണ്ട പകപ്പിൽ ആയിരുന്നു. നിമ്മിയെ അതുപോലെ അത്രയും ദേഷ്യത്തിൽ അവൻ ഇതിനു മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ല...
വീട് വിട്ട് റോഡിലേക്ക് ഇറങ്ങിയതും കാറിനുള്ളിൽ മുഴങ്ങുന്ന പ്രേമഗാനത്തിനൊത്ത് ചുണ്ടനക്കികൊണ്ട് സിനി അഫ്സലിന്റെ തോളിലേക്ക് ചാഞ്ഞു.
"കാക്കൂ..."
"പറയ് പെണ്ണെ..."
"എന്നെ വീട്ടിൽ വിട്ടിട്ട് മക്കളെ കൊണ്ട് വന്നാൽ മതി. കുറച്ചു ദിവസം ആയില്ലേ പൂട്ടി കിടക്കുന്നു... ആകെ പൊടി പിടിച്ചു കിടപ്പാവും. അവർ വന്നാ പിന്നെ ക്ലീൻ ചെയ്യാനൊന്നും പറ്റത്തില്ല ഡാ..."
വീട്ടിലെത്തി സിനി ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അവളുടെയൊപ്പം ബാഗുകളുമായി അഫ്സലും ഉണ്ടായിരുന്നു. അകത്തേക്ക് കയറിയ സിനി ബാഗുമായി നിൽക്കുന്ന അഫ്സലിനെ മുറുക്കെ കെട്ടിപിടിച്ചു...
"ലവ് യൂ കാക്കൂ... ഇപ്പോഴാ ഞാൻ ശെരിക്കും സന്തോഷിക്കുന്നത്..."
അഫ്സൽ ബാഗ് നിലത്തേക്ക് ഇട്ടുകൊണ്ട്
💬 Comments
View all comments