Chapter Title : പാത്തൂന്റെ പുന്നാര കാക്കു 4 [അഫ്സൽ അലി]
ഇഷ്ടം മാമനോടാ എന്ന്"
"ആണോ ശ്രീകുട്ടീ... എന്നാ മാമൻ അമ്മയെ അങ്ങ് കല്യാണം കഴിച്ചാലോ...?"
"കഴിച്ചോ... എനിക്ക് സമ്മതമാ..."
"നന്ദൂട്ടിക്കോ?"
"എനിക്കും സമ്മതാ മാമാ... എന്നും ചോക്ലേറ്റ് കിട്ടുമല്ലോ എനിക്ക്..."
"മിണ്ടാതെ കഴിക്ക് പിള്ളേരെ..."
മക്കളുടെ സംസാരം കേട്ട് ചൂളിപ്പോയ സിനി അവരോട് കെറുവിച്ചു... അഫ്സലിന്റെ കൈത്തണ്ടയിൽ ഒരു നുള്ള് കൊടുത്തു.
വീണ്ടും അവരോട് കുറച്ചു നേരം ചിലവഴിച്ചാണ് അഫ്സൽ കടയിലേക്ക് പോയത്.
നിമ്മി, സുരേഷിന്റെ അനിയന്റെ ഭാര്യ ഭർത്താവുമായി ഫോണിൽ സംസാരിച്ച് കിടക്കുകയാണ്... എറണാകുളത്തു വച്ച് അവളുടെ ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണമുണ്ട്. അതിനു പോകണം എന്ന വാശിയിൽ ആണ് നിമ്മി
"ഒറ്റക്ക് അത്രയും ദൂരമൊന്നും പോവണ്ട നീ..."
"എനിക്ക് പോയെ പറ്റൂ... നിങ്ങളെ കെട്ടിയെന്നും വച്ച് വീട്ടിൽ അടയിരിക്കാനൊന്നും എന്നേ കിട്ടില്ല..."
"നിമ്മീ... നീ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി"
"ഒറ്റക്ക് പോയാൽ അല്ലെ പ്രശ്നമുള്ളൂ... ഞാൻ ആരെയെങ്കിലും കൂടെ കൊണ്ട് പൊയ്ക്കോളാം..."
"ആരെ കൊണ്ട് പോകാമെന്നാ നീ പറയുന്നേ?"
"ഞാൻ അപ്പൂസിനെ കൊണ്ടൊക്കോളാം... എനിക്ക് എന്തായാലും ആ കല്യാണം കൂടിയേ തീരൂ..."
"അതിനു അവനും സമ്മതിക്കണ്ടേ?"
"അവനെ ഞാൻ സമ്മതിപ്പിച്ചോളാം... ഞാൻ പറഞ്ഞാൽ അവൻ മുടക്ക് പറയില്ല..."
"മ്മ്മ്... എപ്പോഴാ പോകണ്ടേ?"
അവളോടിനി വാശിപിടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ വിനോദ് ഒന്ന് അഴഞ്ഞു.
"നാളെ രാത്രി പോണം. മറ്റന്നാൾ പകലാ കല്യാണം"
"നീ പോയി ഏട്ടനോട് ചോദിച്ചുനോക്ക്. അവർ സമ്മതിക്കണ്ടേ"
സുരേഷിനെയും രമ്യയെയും അവിടെയെങ്ങും കാണാതെ അവൾ അമ്മയോട് അന്വേഷിച്ചു. രണ്ട് പേരും വീട് പണി നടക്കുന്നിടത്ത് പോയിരിക്കുകയാണ് എന്നറിഞ്ഞ നിമ്മി സുരേഷിന്റെ ഫോണിലേക്ക് വിളിച്ചു.
💬 Comments
View all comments