Chapter Title : പാത്തൂന്റെ പുന്നാര കാക്കു 8 [അഫ്സൽ അലി]
അവരുടെ ജീവിതം ഓർത്തെടുക്കാൻ ശ്രമിച്ചു.
അച്ഛനും അമ്മയും ആക്സിഡന്റ് പറ്റി അനിയനെയും അവളുടെ കൈകളിൽ ഏല്പിച്ചു വിട പറഞ്ഞപ്പോൾ അവൾ തളരാതെ പിടിച്ചു നിന്നത് അവനു വേണ്ടിയാണ്. അവനെ തനിച്ചാക്കി പോകാൻ ഇഷ്ടമില്ലാത്ത ശ്രീജ കല്യാണം പോലും വേണ്ടെന്ന് വച്ചു.
പെട്ടെന്ന് കേട്ട മൊബൈലിന്റെ ശബ്ദമാണ് ശ്രീജയെ ഓർമകളിൽ നിന്ന് ഉണർത്തിയത്. അഫ്സലിന്റെ പേര് സ്ക്രീനിൽ കണ്ട് അവളുടെ ഉള്ളു തുടിച്ചു.
"ഹലോ... അഫ്സൂ..."
"ചേച്ചീ... ചേച്ചിയിതു എവിടെയാ?"
"വീട്ടിലാടാ... എന്ത് പറ്റി? പാത്തൂന്???"
അവന്റെ ശബ്ദത്തിലെ മാറ്റം അവളെയൊന്ന് ഭയപ്പെടുത്തി...
"പാത്തൂന് കുഴപ്പം ഒന്നുമില്ല ചേച്ചി... എനിക്ക് ഒരു ഹെല്പ് വേണം"
"എന്താ അഫ്സൂ? പറയ്"
അഫ്സൽ ശ്രീജയോട് അഫ്സിലയുടെ കാര്യങ്ങൾ വിശദീകരിച്ചു.
"ചേച്ചീ എനിക്ക് കമ്മിഷണർ സർ നെ ഒന്ന് കാണണം. ചേച്ചിയൊന്ന് ഹെല്പ് ചെയ്യോ?"
"അപ്പോ അയാളുടെ കൂട്ടുകാരൻ ആണോ പാത്തൂനോട് ഇത് ചെയ്തത്? നീ ഒരു കാര്യം ചെയ്യ്... നേരെ വീട്ടിലേക്ക് വാ. അവനിവിടെയുണ്ട്..."
ശ്രീജ ആനന്ദിനെ വിളിച്ചെഴുന്നേൽപ്പിച്ചു അഫ്സൽ പറഞ്ഞ കാര്യങ്ങൾ അവനെ ധരിപ്പിച്ചു.
ശ്രീജയുടെ വീട്ടിലേക്ക് അവൾ പറഞ്ഞ വഴിയേ അഫ്സൽ എത്തുമ്പോൾ ആനന്ദും ശ്രീജയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അവളുടെ വീട്ടിൽ ആദ്യമായി വന്ന അഫ്സലിനെ ശ്രീജ അകത്തേക്കു ക്ഷണിച്ചിരുത്തി.
അഫ്സൽ അടുത്തു നിൽകുമ്പോൾ ചേച്ചിയുടെ മുഖത്ത് മിന്നിമറയുന്ന വികാരങ്ങൾ ആനന്ദ് ശ്രദ്ധിച്ചു. അഫ്സൽ കാണാതെ അവൻ അവളെ കളിയാക്കി ചിരിച്ചു.
"അഫ്സൽ, ചേച്ചി കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു. താനൊരു കാര്യം ചെയ്യ്, ആ കൊച്ചിനെയും കൂട്ടി ഒന്ന് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് കൊടുക്ക്. ബാക്കി ഞാൻ
💬 Comments
View all comments