0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 8 [അഫ്സൽ അലി]

Author : Kambikathakal Read All Parts 2.4K

നോക്കിക്കോളാം"

"അത് ഞാൻ ചെയ്യാം സർ... നിയാസ് സി ഐ യോട് വിളിച്ചു പറഞ്ഞപ്പോൾ അവളെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോ തന്നെ പോവാം..."

"എന്നാ ശെരി... ഞാനും വിളിച്ചു പറഞ്ഞേക്കാം. ആദ്യം ഒരു കംപ്ലയിന്റ് എടുക്കാം. അതിനു ശേഷം പൊക്കാം അവനെ."

അഫ്സൽ കടയിൽ പോയി അഫ്സിലയെയും കൂട്ടി സ്റ്റേഷനിൽ എത്തുമ്പോൾ നിയാസും അവിടേക്ക് എത്തിയിരുന്നു. കംപ്ലയിന്റ് എഴുതാനും ഒക്കെ അഫ്സിലയെ സഹായിച്ചത് ഗംഗയാണ്. ഗംഗ പറഞ്ഞു കൊടുത്ത പ്രകാരം കംപ്ലയിന്റ് എഴുതി അവൾ ആതിരയെ ഏല്പിച്ചു.

"ഇപ്പോ എവിടെയുണ്ട് ഇയാൾ? മോൾക്ക് അറിയോ?"

"ഇല്ല മാഡം... വീട്ടിലുണ്ടാവാറില്ല ഈ നേരത്ത്..."

എസ് ഐ ഹമീദിനൊപ്പം ഹംസയുടെ വീട്ടിൽ പോയി അന്വേഷിക്കാൻ അവൾ ഗംഗയെ ചട്ടം കെട്ടി.

"ഡാ, ഇവളെ ഇനി അവന്റെ വീട്ടിലേക്ക് വിട്ടാൽ ശെരിയാവില്ല..."

"അതോർത്ത് നീ ടെൻഷൻ ആവണ്ട. അവൾക്കുള്ള താമസം ഈ നിയാസ് റെഡി ആക്കിയിട്ടുണ്ട്. ഡോണ്ട് വറി"

തന്റെ ഉള്ളിലെ ആധി നിയാസിനെ അറിയിച്ച അഫ്സലിനോട് അവൻ വീരവാദം മുഴക്കുന്ന പോലെ പറഞ്ഞു.

"ഇതാണോ മോൻ പറഞ്ഞ പെണ്ണ്?"

അഫ്സിലയെയും കൂട്ടി വീട്ടിലേക്ക് കയറി ചെന്ന നിയാസിനോട് രഞ്ജിത ചോദിച്ചു.

"അതെ... ഇതാണ് ആള്..."

"മോള് വാ..."

രഞ്ജിത അഫ്സിലയെ കയ്യിൽ പിടിച്ചു വീടിനകത്തേക്ക് വിളിച്ചു കൊണ്ട് പോവുമ്പോൾ അവളുടെ ഒരു കൈ അഫ്സലിന്റെ കയ്യിലും പിടിച്ചിരുന്നു.

"ഇനി ഇതാണ് മോളുടെ വീട്. ഇവരൊക്കെ എന്നെ വിളിക്കുന്നത് ടീച്ചറമ്മേ എന്നാ... മോള് എന്നെ അമ്മേന്ന് വിളിച്ചാ മതി. ദേ ആ കാണുന്നതാണ് നിന്റെ അനിയത്തി അഭിന."

💬 Comments

View all comments