Chapter Title : പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]
പുലർത്തി തുടങ്ങിയ അഗാധമായ സ്നേഹത്തിലും അടുപ്പത്തിലും മനസ്സലിഞ്ഞ ഞാൻ എപ്പോഴും ചേച്ചിയോട് ഫോൺ വിളി പതിവാക്കുകയും സമയം കിട്ടുമ്പോഴൊക്കെ ചേച്ചീടെ വീട് സന്ദർശിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. ദീപ്‌തി വീട്ടിലേക്ക് വരുന്ന പതിവില്ലെന്ന് ചേച്ചിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. അവളെ വീണ്ടും കാണാനുള്ള മനസ്സും എനിക്കശേഷം ഉണ്ടായിരുന്നില്ല. ആ ഉറപ്പിലായിരുന്നു ഞാനങ്ങോട്ട് പോകാൻതന്നെ കാരണവും. ഇടക്ക് അവധിക്ക് വീട്ടിൽ വരുന്ന ദിവ്യയെ മാത്രം കണ്ട് മടങ്ങി. വീട്ടുകാരുമായുള്ള പിണക്കങ്ങളും ഇതുപോലെ അവസാനിപ്പിക്കണമെന്നും...അങ്ങോട്ട് മടങ്ങിപ്പോകണം എന്നും ചേച്ചി നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാനതൊന്നും ചെവികൊള്ളാൻ പോലും തയ്യാറാവുന്നില്ല എന്നുകണ്ട് ചേച്ചി തന്നെ ഒടുവിൽ അതൊക്കെ അവസാനിപ്പിച്ചു. എന്നാലും എനിക്ക് അൽപംപോലും വിരോധം ചേച്ചിയോട് തോന്നിയതും ഇല്ല, ഞങ്ങൾ തമ്മിലുള്ള ആ ബന്ധം ഒരു തടസ്സവുമില്ലാതെ അങ്ങനെ തുടർന്ന് പോകുകയും ചെയ്‌തു.
എൻറെ ജോലിയും ''മറ്റ് കലാപരിപാടികളും'' യാതൊരു വിഘ്‌നവും കൂടാതെ, നന്നായി മുന്നോട്ട് പോയ്കൊണ്ടിരിക്കുമ്പോൾ ആണ് ഇടക്കൊരു ദിവസം തീരെ അപ്രതീക്ഷിതമായി ചേച്ചീടെ ഒരു ടെലിഫോൺ കോൾ. ശബ്ദത്തിൽ...ചേച്ചി കുറച്ചു സംഘർഷാവസ്‌ഥയിൽ ആണെന്ന് പറയാതെ പറയുന്ന പോലെ തോന്നി. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കുമ്പോളാണ് ചേച്ചി ചെന്നുപെട്ടിരിക്കുന്ന അപകടാവസ്‌ഥയെക്കുറിച്ചു ഞാൻ ബോധവാനായത്. അളിയനുമായി ചേച്ചി അത്ര അടുപ്പത്തിൽ ആയിരുന്നില്ല, എന്ന് മാത്രമേ ചേച്ചിയിൽ നിന്ന് എനിക്ക് മുൻപ് ലേശമെങ്കിലും അറിവ് ഉണ്ടായിരുന്നുള്ളു. ചേച്ചി ഫോണിലൂടെ കാര്യങ്ങൾ കുറച്ചു വിശദമായി പറഞ്ഞപ്പോൾ....എനിക്കവുടുത്തെ പ്രശ്നങ്ങളും വിഷമാവസ്‌ഥയും ഏതാണ്ട് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഷൂട്ടിങ് ജോലികൾ ഏതാണ്ട് അല്പം കുറഞ്ഞിരുന്ന സമയം ആയിരുന്നത്കൊണ്ട് എനിക്കപ്പോൾ തന്നെ അവിടുന്ന് പോകാൻ കഴിയും. ചേച്ചിയോട്''ചേച്ചി, ഞാൻ ദാ എത്തി
💬 Comments
View all comments