0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 492

സമ്മതമാകാം,, അല്ലെങ്കിൽ നിവർത്തികേട്‌ കൊണ്ട് സമ്മതിച്ചു കൊടുത്തതും ആവാം,,,

എന്തോ,,, മാനസിക്ക് ഹർഷൻ്റെ ആ മൂളലിൽ ഒരു തൃപ്തി തോന്നിയിരുന്നില്ല,,, എത്രയൊക്കെ തർക്കിച്ചാലും,, അല്പം കയർത്തു സംസാരിച്ചാലും 'മാനസി' എന്ന ഭാര്യയ്ക്ക് ഹർഷൻ്റെ പൂർണ്ണ സമ്മതം ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല,, അതിനു അവളുടെ മനസ്സ് അനുവദിക്കുമായിരുന്നില്ല!!

മാനസിയുടെ ഭാവം കണ്ട ഹർഷനും അത് മനസ്സിലായിരുന്നു,, അതാണ് അവർക്കിടയിലുള്ള മനപ്പൊരുത്തം!! ഒരാളുടെ മനസ്സ് ഒന്ന് നൊന്താൽ അവർ അത് പരസ്പരം പറയാതെ തന്നെ തിരിച്ചറിയും,,,

അൽപ നേരത്തെ ആലോചനയ്ക്കു ശേഷം ഹർഷൻ പതിയെ സംസാരിച്ചു തുടങ്ങി,,,

ഹ്മ്മ്,, അല്ലെങ്കിലും ഇക്കാലത്തു ഒരു ജോലിക്ക് പോകുന്നതിൽ എന്താണ് തെറ്റ്?? പക്ഷെ എനിക്ക് ഒന്നേ പറയാനുള്ളൂ,, ഒരു ജോലി എന്ന് പറയുമ്പോൾ അത് പണം സമ്പാദിക്കാൻ വേണ്ടി മാത്രം ചെയ്യുന്ന ഒരു പ്രക്രിയ ആവരുത്,, ആദ്യം സംതൃപ്തി,, ശേഷം പണം!!

ശരി മാഷേ!! ഹർഷൻ പെട്ടെന്ന് സ്കൂൾ ടീച്ചറുടെ കുപ്പായമണിഞ്ഞു തന്നോട് സംസാരിച്ചു തുടങ്ങിയപ്പോൾ,, ചെറിയ ഒരു കുണുങ്ങിച്ചിരിയോടെ മാനസി ഉത്തരം നൽകി,,

അവളുടെ ആ സരസമായ സംസാരത്തിൽ ഹർഷനും ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു,,,

മാനസി കുറച്ചുടെ ഹർഷൻ്റെ അടുത്തേക്ക് ചേർന്ന് നിന്നു,, ഒരു അമ്മയുടെ വാത്സല്യമെന്നപോൽ കവിളിൽ തലോടിക്കൊണ്ട് ഒരിക്കൽ കൂടെ ഒന്ന് ഉറപ്പു വരുത്തുവാനായി ചോദിച്ചു,,

ശരിക്കും,,, ഞാൻ ഒരു ജോലിക്ക് പോകുന്നതിൽ ഏട്ടന് വിഷമം ഒന്നും ഇല്ലല്ലോ,, പൂർണ സമ്മതം തന്നെയല്ലേ??

അതിനു മറുപടിയായി ഹർഷൻ അതെ എന്ന് പറയുന്ന കണക്കെ കണ്ണുകൾ അടച്ചു തലയിളക്കി കാണിച്ചു ,, ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ,,,

തൻ്റെ സന്തോഷം

💬 Comments

View all comments