0%

Chapter Title : പാവക്കൂത്ത്‌ [MK]

Author : Kambikathakal Read All Parts 652

ദ്രിതിയിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയ മായ ഒരു നിമിഷത്തേക്ക് ഒരിക്കൽ കൂടെ മാനസിയുടെ നേർക്ക് തിരിഞ്ഞു,, വിലപിടിപ്പുള്ള അവരുടെ ഹാൻഡ്ബാഗിൽ നിന്നും ഒരു വിസിറ്റിങ് കാർഡ് മാനസിക്ക് കൈമാറി,,, ഫ്രീ ആണെങ്കിൽ ഈ തിങ്കളാഴ്ച തൻ്റെ ഓഫീസിൽ വന്നു കാണാൻ മാനസിയോട് ആവശ്യപ്പെട്ടതിന് ശേഷം മാളൂട്ടിക്ക് ഒരു മുത്തവും സമ്മാനിച്ച ശേഷം മായ ദ്രിതിയിൽ അവരുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നകന്നു!!

യാത്ര പറഞ്ഞു പോയ മായയെ മാളുവും, മാനസിയും ഒരുപോലെ നോക്കിനിന്നു,,, മാളു നന്ദിയോടെയും മാനസി ആരാധനയോടെയും!!

ബസ്സിൽ മകളുമായി തൻ്റെ ഫ്ലാറ്റിലേക്ക് തിരിച്ചു പോകുന്ന മാനസിയുടെ മനസ്സിൽ മുഴുവൻ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു,, മായ ആയിരുന്നു!!

തനിക്ക് അറിയാവുന്ന ആ പഴയ മായേച്ചി സാധാരണക്കാരിൽ സാധാരണക്കാരി ആയിരുന്നു,, അവർക്ക് ഇത്ര സൗന്ദര്യമോ ആഡംബരങ്ങളോ ഇല്ലായിരുന്നു,,,

പക്ഷെ ഇന്ന് കണ്ട മായേച്ചി,, പണക്കൊഴുപ്പ് അവരുടെ ശരീരത്തിലും, വസ്ത്രധാരണത്തിലും, സ്വഭാവത്തിലും സ്പഷ്ടമാണ്,, വലിയ ബന്ധം ഇല്ലാത്ത തനിക്കു വേണ്ടി അയ്യായിരം രൂപ പുല്ലുപോലെ ചിലവാക്കിയിരിക്കുന്നു!! എത്രയാവും അവരുടെ മാസ വരുമാനം??എന്താവും അവർക്കു ഇപ്പോഴുള്ള ആസ്തി??

ഇതിനോടകം താൻ പലതവണ പരിശോധിച്ച മായേച്ചിയുടെ ആ വിസിറ്റിങ് കാർഡിലേക്കു മാനസി ഒരിക്കൽ കൂടെ കണ്ണോടിച്ചു

കൊച്ചിയുടെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്ന ഒരു പഞ്ച നക്ഷത്ര ഹോട്ടെലിൻറ്റെ കാർഡ് ആണ് അത്,, അതിൽ 'മായ സുരേഷ്' അസിസ്റ്റന്റ് മാനേജർ എന്ന് നല്ല കട്ടിയുള്ള അക്ഷരങ്ങളിൽ എഴുതി ചേർത്തിട്ടുണ്ട് !!

*******

മാനസിയും മോളും ഫ്ലാറ്റിൽ എത്തുമ്പോൾ അവിടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു,, ഒപ്പം കാതടയ്ക്കുന്ന ശബ്ദത്തിൽ ഹർഷനും കൂട്ടുകാരും തമ്മിൽ തർക്കിക്കുന്ന

💬 Comments

View all comments