0%

Chapter Title : പാവക്കൂത്ത്‌ [MK]

Author : Kambikathakal Read All Parts 655

നല്ല ആട്ടു കിട്ടും എന്ന ബോധ്യം ഇത്രയും കാലത്തേ സഹജീവിതത്തോടെ ഹർഷൻ മനസ്സിലാക്കിയിരുന്നു,,,

കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് തൻ്റെ ഈറൻ മുടി വാരി ഒതുക്കുന്ന മാനസിയോടായി അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഹർഷൻ സംസാരിച്ചു തുടങ്ങി,,,

എന്താടോ ഭാര്യേ?? താൻ ഇതുവരെ ആ ഉള്ളി വിഷയത്തിൽ നിന്നും വിട്ടില്ലേ??

മാനസി ഹർഷന്റ്റെ നേർക്ക് ഒന്ന് കൂർപ്പിച്ചു നോക്കിയതിനു ശേഷം വീണ്ടും തൻ്റെ ഈറൻ മുടി വാരി ഒതുക്കുന്നതിൽ ശ്രദ്ധ കേന്ത്രീകരിച്ചു

കഷ്ട്ടമുണ്ട് ഹർഷേട്ടാ,,, ഉള്ളി മാത്രമല്ല ,, ഏതാണ്ട് ഒരാഴ്ചയോളം എത്തിക്കാവുന്ന പച്ചക്കറികളും തീർന്നു,, എനിക്ക് പാചകം ചെയ്യുന്നതിലോ,, ഏട്ടൻറ്റെ കൂട്ടുകാർ ഇവിടെ വരുന്നതിലോ ഒരു പ്രശ്നവും ഇല്ല,,

പക്ഷെ ഹർഷേട്ടൻ മാസച്ചിലവിനുള്ള കാശ് എൻ്റെ കയ്യിൽ ഏല്പിക്കുന്നതോടെ ഹർഷേട്ടൻറെ ബാധ്യത കഴിഞ്ഞു,, പിന്നെ അത് വെച്ച് ആ ഒരു മാസം മൊത്തം ചെലവ് നടത്തി പോകുന്നതിന്റെ ബുദ്ധിമുട്ട് എനിക്കെ അറിയൂ,,,

5 അപ്പം കൊണ്ട് അയ്യായിരം പേർക്ക് വിരുന്നൊരുക്കുന്ന യേശുവിന്റെ വിദ്യയോ അല്ലെങ്കിൽ ദ്രൗപതിയുടെ കയ്യിലുള്ള അക്ഷയപാത്രമോ എൻ്റെ കയ്യിൽ ഇല്ല,,, മാനസി സ്വല്പം ശബ്ദമുയർത്തി കൂട്ടിച്ചേർത്തു !!

"ഞാൻ നാളെ വരുമ്പോൾ കുറച്ചു പച്ചക്കറികൾ വാങ്ങിച്ചു കൊണ്ട് വരാം",,, ഹർഷൻ ശാന്തമായി പറഞ്ഞു,, ഇപ്പോഴും അയാളുടെ മനസ്സിലോ,, മുഖത്തോ ലവലേശം കുറ്റബോധം ഇല്ലായിരുന്നു,,,

അതിപ്പോ,, ഹർഷേട്ടൻ വാങ്ങിച്ചാലും ഞാൻ വാങ്ങിച്ചാലും ഈ മാസത്തെ ചിലവിനുള്ള കാശിൽ നിന്ന് തന്നെയല്ലേ വാങ്ങുന്നത്?? അതിൽ മാറ്റമൊന്നും ഇല്ലല്ലോ ??

ഈ പ്രാവശ്യം ശബ്ദം ഉയർത്തിയില്ലെങ്കിലും,, മാനസിയുടെ മുഖത്തു ഒരു പുച്ഛഭാവം നിറഞ്ഞു നിന്നിരുന്നു,,

എന്നാ പിന്നെ

💬 Comments

View all comments