Chapter Title : പാവക്കൂത്ത് [MK]
ഇനി ഒരാഴ്ചത്തേക്ക് ഇവിടെ ആരും ഭക്ഷണം കഴിക്കണ്ട !!
ശബ്ദം അടക്കിപ്പിടിച്ചാണെങ്കിലും അങ്ങേയറ്റത്തെ അമർഷം അടക്കിപ്പിടിച്ചായിരുന്നു ഹർഷൻ അത് പറഞ്ഞത്!
നിങ്ങൾ എന്തിനാ എന്നോട് ദേഷ്യം പിടിക്കുന്നെ??,,, മാനസി ഒരു അലർച്ചയോടെ ചോദിച്ചു,,
മാനസിയുടെ അലർച്ച കേട്ട മാളൂട്ടി, ഉറക്കത്തിൽ നിന്നും ഒന്ന് ഞെരങ്ങി തിരിഞ്ഞു കിടന്നു,,
മാനസി നാക്ക് കടിച്ചു കൊണ്ട് മാളൂട്ടിയെ നോക്കി നിന്നു,, ഹർഷൻ പതിയെ മാളൂട്ടിയുടെ നെറുകയിൽ തലോടിക്കൊണ്ട് വീണ്ടും മോളെ ഉറക്കത്തിലേക്കു നയിച്ചു!!
മാളൂട്ടി ഉറക്കം ആയി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം 'മാനസി' അടക്കിപ്പിടിച്ച സ്വരത്തിൽ ഹർഷനോടായി പറഞ്ഞു,,
" നാളെ എനിക്ക് രണ്ടായിരം രൂപ പിൻവലിക്കേണ്ടി വരും,, മോൾക്ക് കുറച്ചു സ്കൂൾ ബുക്ക്സ്, സ്റ്റേഷനെരീസ് ഒക്കെ വാങ്ങിക്കാനുണ്ട്"
ഓഹ്,, ഇത് തീരില്ലേ?? മാസാമാസം ബുക്കും, പെന്നും, പിക്നിക്കും ഇവർ സ്കൂൾ ആണോ നടത്തുന്നെ അതോ അറവു ശാലയോ?
അങ്ങേയറ്റം അസഹിഷ്ണുതയോടെ ആയിരുന്നു ഹർഷൻ അത് പറഞ്ഞത്,,
മോളെ ഇത്ര കേമമായ സ്കൂളിൽ വിട്ടു പഠിപ്പിക്കണം എന്ന് വാശി പിടിച്ചത് ഞാൻ അല്ല,, നിങ്ങളാ,, മാനസിയും വിട്ടു കൊടുത്തില്ല!
മറ്റെന്തും ഞാൻ കോമ്പ്രോമൈസ് ചെയ്യും,, ബട്ട്,, സ്കൂൾ,, പഠിത്തം,, നെവർ!! ,, അത് അവളുടെ ഭാവിയാണ്,,, ആ പിങ്ക് കളർ ഡിസൈനർ ഷൂസ് കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടായിരുന്നു ഹർഷന്റ്റെ ആ നയം വ്യക്തമാക്കൽ!!
ഹർഷന്റ്റെ കയ്യിൽ ആ ഷൂസ് കിടക്കുന്നതു കണ്ടതും മാനസി ഒന്ന് പരുങ്ങി,,
ഭയപ്പെട്ടത് പോലെ തന്നെ ഒട്ടും താമസിയാതെ ഹർഷനിൽ നിന്നും ആ ചോദ്യം ഉയർന്നു,,
എത്രയായിരുന്നു ഈ ഷൂസിനു??
അയ്യായി,,,
💬 Comments
View all comments