Chapter Title : പാവക്കൂത്ത് [MK]
അല്ല,, അഞ്ഞൂറ്,, മാനസി തപ്പിത്തടഞ്ഞു പറഞ്ഞു,,
അല്ലാതെ ഇപ്പോൾ മാനസിക്കു അതിന്റെ ശരിയായ വില ഇവിടെ പറയാൻ നിർവാഹമില്ല,,, പോരാത്തതിന് ഹർഷേട്ടന് കേട്ടുപരിചയം പോലും ഇല്ലാത്ത,, തനിക്കു തന്നെ വലിയ ആത്മബന്ധം ഇല്ലാത്ത മായേച്ചിയിൽ നിന്നും ഇങ്ങനെ ഒരു ഔദാര്യം കൈപറ്റി എന്ന് പറഞ്ഞാൽ,, അതും അയ്യായിരം രൂപ മൂല്യമുള്ള ഔദാര്യം !! അത് വലിയ പുല്ലാപ്പാകും എന്നത് മാനസിക്ക് 100 തരം ആയിരുന്നു !
ഇത് ഒഴിവാക്കിയാലും കുറച്ചു ദിവസത്തേക്കുള്ള പച്ചക്കറികൾ വാങ്ങിക്കാനുള്ള പണം ബാക്കിയാകുമായിരുന്നു,,, ആ ഡിസൈനർ ഷൂസ് വായുവിലേക്ക് എറിഞ്ഞു പിടിച്ചു കൊണ്ട് ഒരു തർക്കിക്കുന്ന സ്വരത്തിൽ ഹർഷൻ പറഞ്ഞു,,,
അത് കേട്ടപ്പോൾ മാനസിയുടെ മനസ്സിലൂടെ ഒരു നിമിഷത്തിനകം പലതരം വികാര വിചാരങ്ങൾ കടന്നു പോയി,,
ഇപ്പോഴും ഹർഷേട്ടൻ തൻറ്റെ തെറ്റുകൾ മനസ്സിലാകുന്നില്ല,, അല്ലെങ്കിൽ സമ്മതിച്ചു തരുന്നില്ല,, മോളുടെ എല്ലാ ആഗ്രഹങ്ങളും തീർത്തു കൊടുക്കാൻ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ഞങ്ങൾക്ക് സാധിക്കുന്നില്ല,, ഏറെ കാലത്തിനു ശേഷമാണു അവൾക്കു ഒരു ഷൂസ് വാങ്ങിച്ചു കൊടുക്കുന്നത് എന്നിട്ടും ഹർഷേട്ടൻ പറയുന്നു അത് ഒഴിവാക്കാം ആയിരുന്നു എന്ന്,,
ഇപ്പോഴും അദ്ദേഹത്തിന്റെ കൂട്ടുകാർ ഇവിടെ വന്നു തിന്നു മുടിക്കുന്നതു ഒരു കുറ്റമല്ല,, സ്വന്തം മോൾക്ക് ഒരു ഷൂസ് വാങ്ങിതു കുറ്റം,,
മാനസി ഇങ്ങനെ പല പല ചിന്തകളിലൂടെ ഹർഷനെ മനസ്സാൽ പഴി ചാരിക്കൊണ്ടു അവിടെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു,, അല്ലാതെ അതിനെ ചൊല്ലി വീണ്ടും തർക്കിക്കാൻ നിന്നില്ല,,
മാനസി അങ്ങനെയാണ്,, ഒരുപാട് ദേഷ്യമോ സങ്കടമോ വന്നാൽ പിന്നെ തർക്കിക്കാനോ,, ദേഷ്യപ്പെടാനോ മുതിരില്ല,, തന്റെ വിധിയെ പഴിച്ചു കൊണ്ട് മൗനമായി
💬 Comments
View all comments