Chapter Title : പാവക്കൂത്ത് [MK]
ഒറ്റ ഇരിപ്പാണ്,, വേണ്ടാന്ന് എത്ര കണ്ടു ശ്രമിച്ചാലും കണ്ണിൽ നിന്നും സങ്കടങ്ങൾ ഒഴുകി ഇറങ്ങും,, 'എൻ്റെ വിധി' എന്ന് തൻ്റെ മനസ്സ് മന്ത്രിച്ചുകൊണ്ടു ഇരിക്കയും ചെയ്യും,,,
മ്ലാനമായ മനസ്സോടെ മാനസി കുറച്ചധികം നേരം ആ ഇരുപ്പ് തുടർന്നു,, ആ ഇരുപ്പിൽ പല ഓർമ്മകളും അവളുടെ മനസ്സിലൂടെ കടന്നു പോയി ,, അതിൽ ചിലതു നല്ല ഓർമകളും ആയിരുന്നു ,, അവളുടെ നാട്ടിലെ വീട്,, അച്ഛൻ, 'അമ്മ ,, താൻ വളർന്നു വന്ന സുഖ സൗകര്യങ്ങളോടെ ഉള്ള ബാല്യകാലം അങ്ങനെ പല കുറച്ചു നല്ല ഓർമ്മകൾ,,, പക്ഷെ ഇപ്പോൾ ?? ഇപ്പോഴുള്ള തൻ്റെ ജീവിതം ??
തനിക്ക് ഏറ്റവും ദേഷ്യവും, സങ്കടവും വരുമ്പോൾ മാത്രമാണ് താൻ ഇങ്ങനെ ഇരിക്കാറ് എന്ന് ഹർഷേട്ടന് തീർച്ചയായും അറിയാം,, അതുകൊണ്ടു തന്നെ ഹർഷേട്ടൻ തൻ്റെ അടുത്തു വന്നു തന്നെ സമാധാനിപ്പിക്കും,, സ്നേഹത്തോടെ തന്നോട് രണ്ടു വാക്കു സംസാരിക്കും എന്ന പ്രതീക്ഷ മാനസിക്ക് ഉണ്ടായിരുന്നു,, പക്ഷെ വളരെ ഉച്ചത്തിൽ കേട്ട് തുടങ്ങിയ ഹര്ഷന്റ്റെ കൂർക്കം വലിയുടെ ശബ്ദം കേട്ടപ്പോൾ ആ പ്രതീക്ഷയും മാനസിയിൽ അസ്തമിച്ചു!!
****************************************
എനിക്ക് ഒരു മണിമാളിക പണിഞ്ഞു തരണമെന്നോ, അല്ലെങ്കിൽ വിലകൂടിയ ആഭരണങ്ങളോ, വസ്ത്രങ്ങളോ വാങ്ങിച്ചു തരണം എന്ന ഡിമൻറ്റുകളോ ഒന്നുമല്ല ചേച്ചി ഞാൻ പറഞ്ഞു വരുന്നത്,, പക്ഷെ ജീവിതത്തിൽ അടിസ്ഥാനപരമായി ആവഷ്യമുള്ള കാര്യങ്ങൾ,, അത്,, അതെങ്കിലും എനിക്ക് ആഗ്രഹിച്ചു കൂടെ?,,
തീർച്ചയായും!! ഏറെ നേരമായി തൻ്റെ വിഷമങ്ങൾ മനസ്സിൽ നിന്നും ഒഴുക്കിവിടുന്ന മാനസിയോട് തീർത്തും യോചിക്കുന്ന കണക്കെ മായേച്ചി മറുപടി നൽകി!!
താൻ പറയുന്നതെല്ലാം അതിൻ്റെ കാര്യഗോരവത്തോടെ മായ
💬 Comments
View all comments