Chapter Title : പാവക്കൂത്ത് [MK]
മാനസിയുടെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാകുകയും ചെയ്തു!!
യെസ് മാം,, ഹൌ ക്യാൻ ഐ ഹെല്പ് യു?? അവരെ സമീപിച്ച ഒരു സെയിൽസ്മാൻറെ ഭാഗത്തു നിന്നായിരുന്നു ആ ചോദ്യം ,,,
അത്,,, അത് എന്റെ മോൾക്ക് ഒരു ഷൂസ്,, സ്കൂളിലേക്കു ഇടാൻ,,
ആകെ താളം തെറ്റി മറുപടി പറയുന്നത്തൂടൊപ്പം 'മാനസി' സ്കൂളിൽ നിന്നും കൊടുത്തുവിട്ട ആ കടലാസ് തുണ്ട് അയാളെ ഏല്പിച്ചു,,, അതിൽ യൂനിഫോമിനെ കുറിച്ചുള്ള വിശദീകരണങ്ങൾ ഉണ്ടായിരുന്നു,,
'വിദ്യാ നികേതൻ ' സ്കൂളിലാണ് എൻ്റെ മോള് പഠിക്കുന്നെ !!
മാളുവിന്റെ കാൽ അളവ് എടുക്കുന്ന സെയിൽസ്മാനോടായി മാനസി പറഞ്ഞൊപ്പിച്ചു,,
ക്യാഷ് കൊടുത്തു വാങ്ങിക്കുന്ന സാധനം, അവസാനം ഉപയോഗത്തിൽ വരാതെ പോവുമോ എന്ന ഭീതി മാനസിയുടെ മനസ്സിൽ ഉണ്ടായിരുന്നു,,,
അളവെടുപ്പു പൂർത്തിയാക്കിയ ആ പയ്യൻ " ഷൂസ് ഇപ്പോൾ കൊണ്ട് വരാം, യു മെയ് പ്ലീസ് വെയിറ്റ് മാം" എന്നും പറഞ്ഞുകൊണ്ട് ബാക്ക്-സ്റ്റോറിലേക്കു പോയി,,,
മൗനമായി തലയാട്ടി അയാൾക്ക് മറുപടി കൊടുക്കുമ്പോഴും, താൻ പറഞ്ഞ മോളുടെ സ്കൂളിന്റെ പേര് ഇയാൾ കേട്ട് കാണില്ലേ എന്ന 'ആശങ്ക' മാനസിയുടെ മനസ്സിനെ അസ്വസ്ഥ ആക്കിയിരുന്നു,,,
സെയിൽസ്മൻ തൻ്റെ കൺവെട്ടത്തു നിന്ന് മറഞ്ഞതും 'മാനസി' ഒരു ചെറു നെടുവീർപ്പ് വിട്ടതിനു ശേഷം തൻ്റെ നോട്ടം മാളൂട്ടിയിലേക്കു നീട്ടി ,,,
മാളൂട്ടി എന്തോ ഒന്നിൽ ആശ്ചര്യത്തോടെ നോക്കി നില്കുകയാണ്,, അവളുടെ കണ്ണിൽ ആ വസ്തുവിനോടുള്ള കൊതി ഊറി നില്പുണ്ട് ,, നേരത്തെ കൊടുത്ത ശകാരം ഇപ്പോഴും ഓർമയിൽ ഉള്ളത് കൊണ്ടാവാം, മാളൂട്ടി അത് കണ്ടു പതിവ് കണക്കെ തുള്ളിച്ചാടാതെ ഇരിക്കുന്നത്,, എന്നാൽ അവളുടെ
💬 Comments
View all comments