Chapter Title : പാവക്കൂത്ത് [MK]
ശരീരഭാഷയിൽ നിന്നും മാളൂട്ടി സ്വയം അവളിലെ ആവേശത്തെ നിയന്ത്രിക്കുകയാണ് എന്ന് വ്യക്തം !
അവിടെ,, ആ മനോഹരമായ ഷെല്ഫുകളിൽ ഒന്നിൽ, ഒരു പിങ്ക് കളർ ഡിസൈനർ ഷൂസ് 'വിസ്മയത്തോടെ' കണ്ണും തള്ളി നോക്ക്കി നിൽക്കുന്ന തൻ്റെ മകളുടെ നെറുകയിൽ മാനസി വാത്സല്യപൂർവ്വം തലോടി,,
'പിങ്ക് കളർ' മാളൂട്ടിയുടെ ഇഷ്ട്ട നിറമാണ് പോരാത്തതിന് ആ ഷൂസ് കാണാൻ വളരെ ഭംഗിയും ഉണ്ടായിരുന്നു,,,
തൻ്റെ നെറുകയിൽ തലോടുന്ന അമ്മയുടെ മുഖത്തു ഇപ്പൊ കുറച്ചു മുമ്പ് കണ്ട ദേഷ്യം ഇല്ലെന്നു കണ്ടതും മാളു ഒരു കൊഞ്ചലോടെ പറഞ്ഞു,,
ദേ,, ആ ഷൂസ് നോക്കമ്മേ,,, എന്തൊരു ഭംഗിയാ,,,
മാളുവിന്റെ ആ കൊതിയൂറും കൊഞ്ചൽ കേട്ട മാനസിയുടെ നോട്ടം അവളുടെ പോലും സമ്മതത്തിനു കാത്തു നിക്കാതെ വീണ്ടും നിമിനേരത്തേക്കു ആ ഭംഗിയുള്ള ഡിസൈനർ ഷൂസിലേക്കു തിരിച്ചു പോയെങ്കിലും അത് വളരെ വിലകൂടിയ ഷൂസ് ആയിരിക്കും എന്ന തോന്നൽ അവളെ ആ നോട്ടത്തിൽ നിന്നും പെട്ടെന്ന് പിന്തിരിപ്പിച്ചു !!
എനിക്ക് ആ ഷൂസ് വേണം അമ്മേ എന്നും പറഞ്ഞു കൊണ്ട് മാളൂട്ടി പെട്ടെന്ന് ആ ഷെൽഫിനു അടുത്തേക്ക് ഓടി അവളുടെ ജന്മ സ്വഭാവം വീണ്ടും കാട്ടിത്തുടങ്ങി!!
മോളെ നീ ഈ കട മൊത്തം അലങ്കോലമാകല്ലേ എന്നും പറഞ്ഞു കൊണ്ട് മാനസി മോളുടെ അടുത്തേക്ക് ഓടി എത്തുമ്പോയേക്കും മാളൂട്ടി അവൾ നോട്ടം വെച്ച ആ പിങ്ക് ഷൂസ് കൈകളിൽ ഒതുക്കി കഴിഞ്ഞിരുന്നു ,,,
നല്ല ഭംഗിയുള്ള ഷൂസ് അല്ലെ അത് ? എന്നും പറഞ്ഞു കൊണ്ട് അവിടുത്തെ യൂനിഫോം ധരിച്ച ഒരു പെൺകുട്ടി മാനസിയുടെ കാഴ്ചവട്ടത്തേക്കു അപ്രതീക്ഷിതമായി
💬 Comments
View all comments