Chapter Title : പാവക്കൂത്ത് [MK]
കുറ്റം പറയുകയല്ല,, അദ്ദേഹം നല്ല മനുഷ്യനാണ്,, എന്നെയും മോളെയും സ്നേഹിക്കുന്നുണ്ട്,, മാന്യമായ ഒരു ജോലിയുണ്ട് അതിൽ നമുക്ക് കഴിഞ്ഞുകൂടാൻ പറ്റുന്ന അത്ര വരുമാനവും ഉണ്ട്,, വേറെ ചീത്ത ശീലങ്ങളോ, കൂട്ടുകെട്ടുകളോ ഒന്നും തന്നെയില്ല,,
പക്ഷെ വരവിനു അനുസരിച്ചു ചിലവാക്കാൻ മാത്രം അറിയില്ല,,,
ആഴ്ചയിൽ പല ദിവസങ്ങളിൽ ആയി കൂട്ടുകാരെ വിളിച്ചു സൽക്കരിക്കുക,, പഠിപ്പിക്കുന്ന കുട്ടികളിൽ പാവപ്പെട്ട കുട്ടികളെ സഹായിക്കുക,, പിന്നെ ഇതൊന്നും പോരാഞ്ഞിട്ട് പൊതുപ്രവർത്തനവും,,,
ഇതൊന്നും മോശം കാര്യങ്ങൾ ആണെന്ന് ഞാൻ പറയുന്നില്ല ചേച്ചി ,, പക്ഷെ ആദ്യം സ്വന്തം കുടുമ്പം നോക്കിയിട്ടല്ലേ നമ്മൾ നാട്ടുകാരെയും,, കൂട്ടുകാരെയും നോക്കാൻ ഇറങ്ങേണ്ടത് ??
തനിക്ക് ഒരു ജോലിക്കു ശ്രമിച്ചു കൂടെ ?? മാനസിയുടെ ജീവിതത്തിലെ ഇപ്പോഴുള്ള എല്ലാ പ്രതിസന്ധികൾക്കും കാരണം പണമാണ് എന്ന് മനസ്സിലാക്കിയ മായ തുറന്നു ചോദിച്ചു,,
അത്രയും നേരം ഒരു എക്സ്പ്രസ്സ് ട്രെയിൻ കണക്കെ നിർത്താതെ തൻ്റെ ജീവിത പ്രശ്നനങ്ങൾ പുലമ്പിക്കൊണ്ടിരുന്ന മാനസി പെട്ടെന്ന് മായേച്ചിയുടെ ആ ചോദ്യം കേട്ടതും ആകെ ഒന്ന് നിശബ്ദയായി,,
തനിക്ക് ഒരു ജോലി,, താൻ ഇന്നേവരെ ചിന്തിക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ മായേച്ചി പറഞ്ഞത്,,,
മാം,, ഇനിയെന്തിങ്കിലും ഓർഡർ ചെയ്യുന്നുണ്ടോ??
ബില്ല് അടിക്കുന്ന മെഷീനുമായി വന്ന ഒരു സ്റ്റാഫിന്റെ വക ആയിരുന്നു ആ ചോദ്യം,,,
മായ ഒരു ചോദ്യചിഹ്നത്തോടെ മാന്സിയുടെ മുഖത്തേക്ക് നോക്കി ,,
ഏയ്,, എനിക്ക് ഇനിയൊന്നും വേണ്ട,, ഞാൻ ഫുള്ളാ,, മാനസി സ്വയം വയറിൽ തടവിക്കൊണ്ട് പറഞ്ഞു,, അത് ശരിക്കും സത്യവുമായിരുന്നു,,
"ഇവിടുത്തെ ചോക്ലേറ്റ് കേക്ക് വളരെ ഫേമസ് ആണ്,, എന്റെയും ഇഷ്ടവിഭവം ആണ്,," മായ മാനസിയോടായി
💬 Comments
View all comments