0%

Chapter Title : പാവത്താനിസം

Author : കിടാവ് Read All Parts 347

സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഗ്രൂപ്പാക്കി തിരിച്ചു പ്രൊജക്റ്റ്‌വർക് ചെയ്യിക്കുമ്പോൾ മാത്രമേ ഒരുപെൺകുട്ടി അടുത്ത ഇരുന്നു സംസാരിച്ചിട്ടുള്ളൂ. പക്ഷെ അതും പരിചയമുള്ള കുട്ടികളോടൊപ്പം ഇതിപ്പോ പരിചയമില്ലാത്തൊരാൾ തന്നോട് സംസാരിക്കാൻ അടുത്തിരിക്കുന്നത് ആദ്യമായിട്ടാണ്. "എടാ നീ പാവമാണെന്നു അഭിനയിക്കുവാണോ അതോ ശരിക്കും പാവമാണോ ?". ആ ചോദ്യം അവന്റെ അഭിമാനത്തെ ചോദ്യം ചെയ്തതായി അവനു തോന്നി അതുകൊണ്ട് അവൻ നർമ്മം കലർത്തി ഒരുമറുപടി നൽകി “അഭിനയിക്കുന്നതാ..” അവൾ ഒരു നേർത്ത ചിരി പുറത്തുകാണിച്ചു എന്നിട്ട് പറഞ്ഞു “അപ്പോൾ ഒന്ന് ഉണർത്തിയാല്‍ ഉണരുമല്ലേ…”

“ആര് ഉണരുക” “ഉം അതൊക്കെയുണ്ട്....എനി വേ ഐആം ഷബ്‌ന റസാഖ് എം എ ഇംഗ്ലീഷ് literature ഫൈനൽ ഇയർ” . കൈ കൊടുത്തു ആദ്യം മടിച്ചെങ്കിലും അഭിമാനം ഭയന്നു കൈ കൊടുത്തു. ഐ ആം..... എന്ന് തുടങ്ങിയപ്പ്പോഴേക്കും അവൾ പൂർത്തിയാക്കി “അനൂപ് കുമാർ... ബി എ എക്കണോമിക്സ് സെക്കന്റ് ഇയർ.”

“എന്നെ എങ്ങനെ അറിയാം” “അതൊക്കെ അറിയാം പതിയെ മനസ്സിലാവും” അവൾ എന്തൊക്കെയോ അർഥം വെച്ച സംസാരിക്കുന്നതുപോലെ തോന്നി അവനു. “ഇന്ന് സാബു വന്നിട്ടുണ്ടോ..?”. “ ഏതു സാബു എടമണ്ടാ നിന്റെ ക്ലാസ്സിലെ സാബു സിദ്ധീഖ്”. “അവനെ നിനക്ക് എങ്ങനെ അറിയാം”. “നിന്നെ അറിയുന്ന എനിക്കണോ അവനെ അറിയാൻ പണി….അവൻ നമ്മുടെ കോളേജ് ടീമിന്റെ ഗോളിയല്ലേ.” “ഓഹ് അങ്ങനെ”  “അവനെ എനിക്ക് തന്നെ പരിചയമില്ല കാരണം അവൻ ക്ലാസ്സിൽ ഉണ്ടാവാറിയില്ല. ഫുൾ ടൈം പുറത്താകും അറ്റന്ഡസ് അവനു കിട്ടും കാരണം അവൻ പ്രാക്ടീസ് എന്നും പറഞ്ഞാണ് പോവാറു”. ‘’ഹോ അപ്പൊ ഇയാൾ സംസാരിച്ചു തുടങ്ങിയല്ലോ നേരത്തെ പറഞ്ഞത് സത്യമാണല്ലേ” “എന്ത് അഭിനയിക്കുകയാണെന്നു” അനു ഒന്ന് പുഞ്ഞിരിക്കുക മാത്രം ചെയ്തു. “അവനെ കാണുവാണെല്‍ ഞാൻ ചോദിച്ചുവെന്നു പറയണേ...” ഉം പറയാം ആണ് മറുപടി നൽകി. അവൾ ചുറ്റും നോക്കി ലൈബ്രേറിയൻ വിടാതെ നോക്കുന്നുണ്ട് അയാൾക്ക്‌ ഇതൊന്നും പിടിക്കുന്നില്ല സാധാരണ ഇങ്ങനെ സംസാരിച്ചാല്‍ പുറത്തുപോവാൻ പറയാറുണ്ട് ഇപ്പോൾ അനുവിനോടുള്ള പരിചയം വെച്ചാണ് ഒന്നും പറയാത്തത്.

പുറത്തൊരു മുദ്രാവാക്യം വിളികേട്ടു. ദൈവമേ സ്ട്രൈക്ക് ഇന്ന് വന്നത് വെറുതെയായി അറ്റൻഡൻസ് കിട്ടാത്തതുകൊണ്ട്  ലീവ്... എന്തൊരു കഷ്ടമാ ഇത് സ്ട്രൈക്ക് കണ്ടുപിടിച്ചവനെ കൊല്ലണം അനു മന്ത്രിച്ചു. പുറത്തിറങ്ങി ജാഥയും നോക്കിയിരുന്നു. അവളും അവനോടൊപ്പം കുടി. എല്ലാ ക്ലാസ്സുകളും ഇറക്കിവിട്ടു. മിക്ക കുട്ടികളും കോളേജിന്  പുറത്തേക്കു പോവുന്നു. മറ്റുചിലർ മരച്ചുവട്ടിലും മറ്റും ഇടംപിടിച്ചു. ചിലർ സിനിമയ്ക്ക് പോവാൻ പ്ലാൻ ഇടുന്നു

💬 Comments

View all comments