0%

Chapter Title : പാവത്താനിസം

Author : കിടാവ് Read All Parts 347

ഇപ്പോൾ 10 മണി പതിനൊണ് മണിയുടെ ഷോക്കുള്ള ഓട്ടമാണ്. “നമുക്ക് പുറത്തിറങ്ങി ഒന്ന് നടന്നാലോ” “ഹേയ്‌ അതുവേണ്ട ആരേലും കണ്ടാൽ...” “ഹലോ ഞാൻ ഒന്നിച്ചു നടക്കാനാണ് പറഞ്ഞത് അല്ലാതെ... ഉം വന്നേ...” കൈ പിടിച്ചു വലിച്ചു.

അനു: “കൈ വിട് ഞാൻ വരാം.” അവർ രണ്ടുപേരും പുറത്തേക്കിറങ്ങി. ഇടക്ക് കാണുന്നവരൊക്കെ താത്തയോട് ( ശബ്ന ) ചിരിക്കുന്നുണ്ട് . അവൾ എല്ലാരോടും തിരിച്ചു പുഞ്ചിരിക്കുന്നു. പെട്ടെന്ന് അവർ സാബുവിനെ മുന്നിൽ കണ്ടു. അവൾ അവനെ വിളിച്ചു “എടാ സാബു..” . സാബു ആദ്യം കേൾക്കാത്തപോലെ നിന്നെങ്കിലും പിന്നീട് അനു വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി. അതിനു ഒരു കാരണമുണ്ട്. എക്സാമിന്‌ പാസ്സാവണമെങ്കിൽ അനു തന്നെ കനിയണം ക്ലാസ്സിൽ കയറാത്ത അവൻ എങ്ങനെ ഉത്തരം എഴുതാനാ. അത് കൊണ്ട് അവൻ ഇവരുടെ അടുത്തേക്ക് വന്നു. “നീ ഇപ്പോൾ എന്താ ഞാൻ വിളിച്ചാൽ എടുക്കാതെ” “നീ വിളിച്ചത് ഞാൻ കാണാഞ്ഞിട്ടാവും അല്ലാതെ എടുക്കാത്തതൊന്നുമല്ല.” “എന്നിട് ഇപ്പോൾ മൈൻഡ് ചെയ്യാതെ പോയതോ.” “ഞാൻ കേട്ടില്ലായിരുന്നു പിന്നെ ഇവൻ വിളിച്ചപ്പോഴാണ് കേട്ടത് ഇപ്പോൾ വന്നില്ലേ…”. ‘എനിക്കു നിന്നോട് ഒറ്റയ്ക്ക് സംസാരിക്കാനുണ്ട്’. ‘എന്നാൽ വാ...’ അവൻ അവളെ കൈയിൽ പിടിച്ചു ഒരു മറച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി. ഞാൻ അവിടെ തന്നെ നിന്നു. എന്നാലും എന്താവും അവർക്ക് സംസാരിക്കാൻ ഉണ്ടാവുക പ്രേമം ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും... ഓരോന്ന് ആലോചിച്ചു അനു നേരെ ക്യാന്റീനിലേക്ക് നടന്നു അവിടെ എത്തിയപ്പോൾ നല്ലതിരക്കു എല്ലാരും ക്യാന്റീനിലേക്കാണോ ഓടിയത്എന്നൊരു തോന്നൽ. ഒന്നും വാങ്ങാതെ അവിടെ നിന്നും പോന്നു. ഇനി എന്തായാലും വീട്ടിൽപോവാമെന്നു കരുതി കോളേജിന്റെ പുറത്തേക്ക് നാടക്കാൻ തീരുമാനിച്ചു. ‘ഡാ അനൂപ്..’ അനു നോക്കി ‘സാബു’ ‘നീ പോവാണോ’ ‘അല്ലാതെ എന്താ ഇവിടെ..’ ‘നീ ഇരിയ്ക്കു നമുക്ക് കുറച്ചു കഴിഞ്ഞിട്ടു പോവാം’. അവൻ പറഞ്ഞാൽ അനു കേൾക്കും കാരണം ഫസ്റ്റ് ഇയറില്‍ ആയിരുന്നപ്പോൾ തന്നെ ഒരുപാട് തവണ റാഗിങ്ങിൽ നിന്ന് രക്ഷിച്ചത് സാബുവായിരുന്നു.

‘ഡാ ഞാൻ ഒരു പ്രശ്നത്തിലാ’ ‘എന്താടാ പ്രശ്നം നീ പറ നമുക്ക് പരിഹാരമുണ്ടാകാം’.. ‘എനിക്ക് നമ്മുടെ ക്ലാസ്സിലെ ജസീലനെ ഇഷ്ടാ’. ‘അവളോട് അത് നീ പറഞ്ഞോ’. ‘ഞാൻ പറഞ്ഞു… അവൾക്കും എന്നെ ഇഷ്ടമാണ് പക്ഷെ അവൾ ഒരു കണ്ടിഷൻ വെച്ചിട്ടുണ്ട്’. ‘എന്ത് കണ്ടിഷനാ..’ .’ഷബ്‌നയുമായുള്ള കമ്പനി വിടണമെന്ന്’. അത് ‘ഇത്തയോട് പറഞ്ഞാൽ പോരെ . ‘മതിയാവില്ല ഞാനും അവളും തമ്മിൽ നീ വിചാരിക്കുന്ന

💬 Comments

View all comments