0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]

എന്നാൽ ഞാനവളെ അതുപോലെ കെട്ടിപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്നു.... എന്റെയാ ആശ്വാസവാക്കുകൾക്ക് മറുപടിയായവളെന്നോട് : എനിക്ക് ദിലിയെ വിശ്വാസമാണ്,,,,, ദിലീ എന്തേലും പോംവഴി കാണും ന്ന് എനിക്കറിയാം,,, ദിലീ പറയണ പോലെ ഞാനാരോടും പറയൂ,,, ദിലിക്കെന്നെ വിശ്വസിക്കാം,,,,,......

ഞാനപ്പോൾ : നിന്നെയെനിക്ക് ഈ ജന്മം അവിശ്വസിക്കാൻ പറ്റില്ലാ,,,,, ഈ ലോകത്ത് എന്നെ ഇതുപോലെ സ്നേഹിച്ചൊരു പെണ്ണില്ല,,,,, ആ നിന്നെ ഞാനിനി ഒന്നിനും വിട്ടുകൊടുക്കില്ല,,,,, എനിക്കെന്തേലും പറ്റിയാ തന്നെ നിനക്കൊരു കുഴപ്പവും സംഭവിക്കില്ല,,,, അങ്ങനെ സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല,,,,,,,.......... ആ സമയത്ത് സിസിലി തലയുയർത്തി നോക്കികൊണ്ടെന്നോട് : ദിലീ കൂടില്ലാതെ,,,, ദിലീക്കെന്തേലും സംഭവിച്ചാ പിന്നെ,,,,,

ഞാൻ ജീവിച്ചിരുന്നിട്ടെന്തിനാ? എവിടെയായാലും നിന്റെ കൂടെരിക്കാനാ എനിക്കിഷ്ടം,,,,, അത് ജയിലാലായാലും ശെരി ഇനി അതല്ലാ ഒരുമിച്ചൊരു കല്ലറക്കുകളിലായാലും ശെരി,,,,,....... അവളുടെയാ വാക്കുകൾ കേട്ടു ഞാൻ സിസിലിയെ അത്ഭുതത്തോടെ നോക്കി,,, അവളുടെ കവിളുകൾ രണ്ടും എന്റെ കൈക്കുമ്പിളിലാക്കികൊണ്ടവളോട് : ഇല്ലാ,,,,, ഈ സിസിലിയെ ഞാനാർക്കും വിട്ടുകൊടുക്കില്ല,,,,, നിന്നെനിക്ക് വേണം,,,,

നിന്റെ കൂടെ നിക്ക് ജീവിച്ചു തീർക്കണം മതി വരുവോളം,,,,, ഒന്നിന്നും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല,,,,, ഒന്നും ചെയ്യാൻ,,,,,....... ഞാനത് പറഞ്ഞു തീരലും ക്യാഷ്വാലിറ്റിയുടെ വാതിൽ തുറന്ന് ഒരു നേഴ്സ് വരുന്നു,,,,, അവളെ കണ്ടമാത്രയിൽ എന്റെ ചുണ്ടുകളിൽ ആ പേര് വിരിയുന്നു സൗമ്യാ,,,,, സൗമ്യാ ശിവശങ്കരൻ,,,,,,........ അഞ്ചാറ് കൊല്ലങ്ങൾക്ക് മുൻപ് എന്റെ എല്ലാമായ സൗമ്യാ,,,, എന്നെ ഇട്ടേച്ചുപോയ സൗമ്യാ,,,,,.........

അവളെ കണ്ടപ്പോളേക്കും സിസിലി ഉടനെ എന്നിൽ നിന്നു മാറി എനിക്കരികിലായി നിൽക്കുന്നു....... എന്നെ സിസിലിയുടെ കൂടെ ആ ഒരു അവസ്ഥയിൽ കണ്ടപ്പോൾ സൗമ്യയും ഞെട്ടുന്നു..... സൗമ്യ :

💬 Comments

View all comments