0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

നോ ആൻസർ ആണു കിട്ടിയിരുന്നത്... അവസാനം മടുത്തിട്ടു ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു ഫാനിന്റെ കറങ്ങലും നോക്കി കുറച്ചു നേരം കിടന്നു.... അൽപസമയം കഴിഞ്ഞപ്പോൾ എണീറ്റ് ഫ്രഷ് ആയി ഞാൻ എന്റെ കേബിൾ ഓഫീസിലേക്ക് പോയി..... സമയം ആറു കഴിഞ്ഞു, ഏഴു കഴിഞ്ഞു, എട്ട്‌ കഴിഞ്ഞു, എട്ടരയായി ഈ സമയങ്ങളിലൊക്കെ എന്റെ ഫ്രണ്ട്സ് ഓരോരുത്തരായി ഫോണിൽ മാറി മാറി വിളിച്ചു കൊണ്ടിരുന്നു... താഴെ കേശവേട്ടന്റെ ചായക്കടുക്കു തൊട്ടടുത്തുള്ള ഷെഡിലിരുന്നു ക്യാരംസ് കളിക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങൾക്ക്,,, ഞാൻ ഓഫീസിൽ ഉണ്ടേൽ അവരുടെ കൂടെ പോയി കളിക്കാറുണ്ട്,,, ഞാനവിടെ ഓഫീസിൽ ഉണ്ടായിട്ടും എന്നെ കാണാത്തതുകൊണ്ടാണ് അവര് വിളിച്ചു നോക്കിയത്,,, എന്റെ മൊബൈലിൽ വിളിക്കുക എന്നല്ലാതെ ഒരുത്തനും മേലെ എന്റെ ഓഫീസിൽ കയറി വരാൻ ധൈര്യം ഉണ്ടായിരുന്നില്ല എന്റെ സ്വഭാവം തന്നെയാണ് അവരുടെ പ്രശ്നം,,, എപ്പോഴാ ഞാൻ ചൂടാവാന്നു അറിയില്ലവർക്കു,, അതുകൊണ്ട് തന്നെ എന്റെ ഓഫീസിൽ വന്നു എന്റെ വായിന്നു കേൾക്കാനായിട്ടു അവർക്കു വല്ല്യ താല്പര്യം ഉണ്ടാർന്നില്ല ... ഒടുവിൽ 9.30ആയപ്പോൾ കണക്കുകൾ എല്ലാം നോക്കി സെറ്റ് ആക്കി ചാവി ഓഫീസിലെ പയ്യനെ ഏല്പിച്ചിട്ട് ഞാൻ താഴേക്കു ഇറങ്ങി..... താഴെ ഇറങ്ങി വന്നപ്പോളേക്കും എല്ലാരും പോയിട്ടുണ്ടായിരുന്നു.... കേശവേട്ടനാണേൽ ചായക്കട അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു..... പുറത്തു വെച്ചിട്ടുണ്ടാർന്ന പഴകുലയും മറ്റും എടുത്തു അകത്തേക്ക് വെക്കുന്ന തിരക്കിലായിരുന്നു.....

ഞാനപ്പോൾ കേശവേട്ടനോട് : കേശവേട്ടാ,,, ഒരു കട്ടൻ കിട്ടാൻ വല്ല മാർഗോം ഉണ്ടാ ഇപ്പൊ?  കേശവേട്ടനപ്പോൾ :എല്ലാം ഓഫാക്കിലോടാ,,,,, അല്ലാ നീയെന്താ പിള്ളേരുടെ കൂടെ കളിക്കാൻ വരാഞ്ഞേ,,, സാദാരണ എന്നും ഉണ്ടാവാറുള്ളതാണല്ലോ,, ഇന്നിപ്പോ എന്താ പറ്റിയെ? മറുപടിയായി ഞാൻ :ഒന്നുല്ല്യ കേശവേട്ടാ,,,ഒരുപാട് കണക്കു നോക്കാനുണ്ടാർന്നു,,,,അതൊക്കെ നോക്കി കഴിഞ്ഞപ്പോ വല്ലാണ്ടങ് വൈകിപ്പോയി,,,, കുറെ നേരം ഇരുന്നു നോക്കിട്ടാന്നു തോന്നണ് ണ്ട്‌ വല്ലാത്തൊരു തലവേദന  കേശവേട്ടനപ്പോൾ :അതിനാണോ നീ കട്ടൻ ചോദിച്ചേ,,, എന്നാ നീയൊന്നു അവിടെരിക്ക്,,, ഞാനൊന്നു ഇട്ടു തരാം

ഞാനന്നേരം :ഏയ്‌ വേണ്ടാ കേശവേട്ടാ എന്തായാലും കടയടച്ചതല്ലേ,,, ഞാൻ വീട്ട്യേ പോയിട്ട് കുടിച്ചോളാം  കേശവേട്ടൻ :നീയവിടിരുന്നേ,, ഞാനിതിപ്പൊ തിളപ്പിച്ച്‌ തരാം  ഞാൻ :ഏയ്‌ വേണ്ടാ കേശവേട്ടാ,,, സാരല്ല്യ ഞാൻ വീട്ട്യേ പോയി

💬 Comments

View all comments