0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

കുടിച്ചോളാം  കേശവേട്ടനപ്പോൾ ഒന്നു കൂടി കടുപ്പിച്ച സ്വരത്തിൽ :നിന്നോടല്ലേ അവിടിരിക്കാൻ പറഞ്ഞെ?

ഞാനപ്പോൾ അവിടെ ഒരു ബെഞ്ചിൽ പോയി ഇരുന്നു.....

കേശവേട്ടൻ ഗ്യാസ് ഓൺ ആക്കി വെള്ളം അടുപ്പത്തു വെക്കുന്നതിനിടയിൽ എന്നോട് :ഇന്നെന്താ നിനക്ക് പറ്റിയെ ഒരു മൂഡോഫ്?

മറുപടിയായി ഞാൻ :ഒന്നുല്ല്യ കേശവേട്ടാ,,, കുറെ നേരം ഇരുന്നു കണക്കു നോക്കിയൊണ്ടാ

കേശവേട്ടൻ :ഒന്നൂല്ല്യെങ്കിൽ അത്രേം നല്ലത്?

കേശവേട്ടനത് പറഞ്ഞപ്പോൾ ഞാൻ കേശവേട്ടന്റെ മുഖത്തേക്ക് നോക്കി.....

കേശവേട്ടൻ വീണ്ടും :ഒന്നൂണ്ടാവരുത്,,,, ഒന്നൂണ്ടാവാണ്ട് നോക്കേണ്ടത് നിന്റെ മിടുക്കു,,, നിന്റെ പോക്കിപ്പോൾ അത്ര നല്ല ദിശയിലല്ലാ

ഞാനപ്പോൾ കേശവേട്ടനോട് :കേശവേട്ടാ,,, കേശവേട്ടൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലാന്നേ?

ഞാനതു പറഞ്ഞു മുഴുവിപ്പിക്കും മുന്നേ കേശവേട്ടൻ :ഒന്നൂല്യാഞ്ഞിട്ടാണോ നാട്ടില് മൊത്തം ഇത് പറയണത്,,, മുൻപ് നീയോരോ തോന്നിവാസങ്ങൾ കാണിച്ചപ്പോൾ ഞാനൊന്നും നിന്നോട് മിണ്ടീരുന്നില്ല,,,, അന്നതിനൊക്കെ ഒരു മറ ഉണ്ടാർന്നു,,,, ഇന്നിപ്പോ നിന്റെയും അവളുടെയും കാര്യം ഈ നാട്ടില് അറിയാത്തോരാരാട?

ഞാനപ്പോൾ :അതിനു ഞാനും പപ്പിയും ആയിട്ട് ഒന്നുല്ല്യാ,,, അതൊക്കെ ആൾക്കാര് ചുമ്മാ പറയുന്നതാ

കേശവേട്ടനപ്പോൾ:അപ്പ ഞാൻ പറയാതെന്നേ നീ സമ്മതിച്ചൂലോ,,, പപ്പിയുമായി,,,,,,അല്ലെ?

മറുപടിയായി ഞാൻ :അല്ലാ കേശവേട്ടാ,,, മറ്റുള്ളോരെ പോലല്ലാ,, ഞാനെന്തോ അവളുമായി ഒന്നടുത്തു പോയി,, എനിക്കിനി അവളില്ലാതെ പറ്റില്ല കേശവേട്ടാ,,,

കേശവേട്ടൻ : നീയെന്തുട്ട് കോപ്പാടാ യീ പറഞ്ഞു വരണേ?

ഞാൻ :ഞാനവളെ കെട്ടിയാലോന്നു ആലോചിക്കുവാ,,, എനിക്കത്രക്കും ഇഷ്ടാ അവളെ

ഞാനതു പറയലും കേശവേട്ടൻ എന്റെ ചെകിട്ടത്തിട്ടു ഒന്നു പൊട്ടിക്കലും ഒരേ സമയത്തായിരുന്നു..ഹോ,,, കണ്ണീന്നു പൊന്നീച്ച പറക്കണ പോലെയായിരുന്നു എനിക്കപ്പോൾ...

എന്നിട്ട് കേശവേട്ടൻ തന്റെ തോളിലെ തോർത്തുമുണ്ടെടുത്തു ഒന്നു ബെഞ്ചില് തട്ടിട്ട് എന്റെയടുത്തു വന്നിരിക്കുന്നു.. എന്നിട്ടെന്നോട് കുറച്ചു വാത്സല്യത്തോടെ :ഡാ നീയെന്താടാ യീ പറയണേ,,,, നാട്ടുകാര് കേട്ടാൽ എന്താടാ പറയെ,,, അതുപോട്ടെ ഇതറിഞ്ഞാല് നിന്റെ അച്ഛനും അമ്മയും എങ്ങന്യാഡാ ഈ നാട്ടില് പിന്നെ ജീവിക്കണേ ,,,, എല്ലാരും കളിയാക്കി ചിരിക്കും നിന്നേം നിന്റെ കുടുംബത്തിനേം,,, ചിന്തിച്ചിട്ടുണ്ടോ നീയത്?

ഞാനപ്പോൾ എന്റെ കണ്ണൊന്നു തുടച്ചു കൊണ്ട് :അതൊന്നും എനിക്കറിയില്ല കേശവേട്ടാ,,, എന്റെ ജീവിതത്തില് എന്റെ സൗമ്യ പോയപ്പോൾ പിന്നെ അവളാ,, ആ പപ്പിയാ

💬 Comments

View all comments