Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]
എന്നെങ്ങിനെ എല്ലാം കൊണ്ട് സ്നേഹിച്ചേക്കണേ,,,ഞാനവൾക്കു വാക്ക് കൊടുത്തതാ,, ഇനി യാ വാക്കെനിക് മാറ്റാൻ പറ്റില്ല,,, അത്രക്കും ഞാനാവളെ ഇഷ്ടപ്പെടുന്നുണ്ട് കേശവേട്ടാ,,,,
അന്നേരം കേശവേട്ടൻ അവിടെ നിന്നെണീറ്റു ഗ്യാസടുപ്പിൽ വെച്ച വെള്ളത്തിലേക്ക് കാപ്പിപ്പൊടി ഇടുന്നതോടൊപ്പം :ഇഷ്ടം,,, അതും നിന്നെക്കാളു പത്തു വയസ്സിനു മൂത്തത്,,, അതും പോരാഞ്ഞു രണ്ടു കുട്ടികളുടെ അമ്മ,, ഇതാണൊടാ നിന്റെ ഇഷ്ടം,, ഇതിനെ ഇഷ്ടംന്നാ പറയാ,,,
ഞാനപ്പോൾ :ആരൊക്കെ എന്തൊക്ക തന്നെ പറഞ്ഞാലും,,, എന്റെ മനസ്സിൽ അതിനൊരുത്തരമേ ഉള്ളൂ,,,,, അത് കേശവേട്ടൻ വിചാരിക്കണ പോലെ കാമം അല്ല,, ശെരിയാണ് എനിക്കങ്ങനെ പലരോടും തോന്നിട്ടുണ്ട്,,പക്ഷെ അവളോടുള്ള ഇഷ്ടം അതൊരിക്കലും അങ്ങനല്ല
അന്നേരം കേശവേട്ടൻ തിളപ്പിച്ച കാപ്പി ഗ്ലാസിൽ കൊണ്ട് വന്നു എനിക്ക് തന്നിട്ട്,, എന്റെയരികിൽ ഇരുന്നു എന്നിട്ട് :ശെരി,, ഇനി നീ പറയണത് ശെരിയാണെന്നു വെച്ചാ,, അവളങ്ങനെ ആണെന്ന് നിനക്കുറപ്പുണ്ടോ?
ഞാനപ്പോൾ ആ ചുടുകാപ്പി ഗ്ലാസ് ഒന്നു ഊതിക്കൊണ്ടു ആ ഗ്ലാസിൽ എന്റെ ചുണ്ട് മുട്ടിച്ചു ഒരു സിപ്പ് എടുത്ത ശേഷം : എനിക്കുറപ്പുണ്ട്,,, അവൾക്കെന്നോടുള്ള സ്നേഹം ആത്മാർത്ഥമാണെന്നു
കേശവേട്ടൻ :ഉവ്വാ കോപ്പാണ്,, ആത്മാർത്ഥത,,ടാ നീയാവളെ കാണാൻ തുടങ്ങിട്ടു അഞ്ചാറ് മാസമല്ലേ ആയുള്ളൂ,,, ഞാനവളെ കാണാൻ തുടങ്ങിട്ടു അവളുടെ പ്രായത്തോളം തന്നെ പഴക്കണ്ട്,,ടാ നിനക്കറിയോ? ആ മണ്ണുണ്ണി നാരായണൻ എങ്ങന്യാ അവളെ കെട്ടിയേന്ന്
ഞാനപ്പോൾ കേശവേട്ടനെ അത്ഭുതത്തോടെ ഒന്നു നോക്കുന്നു...
കേശവേട്ടനപ്പോൾ വീണ്ടും : പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താ അവള് ഗർഭിണി ആയത്,, അന്നത് മൂടിവെക്കാനും പറ്റാതായി,,പെണ്ണിന് പ്രായം 17ഉം,, ഒരു അബോർഷൻ ചെയ്യാൻ നോക്കിട്ടു,, ആ കണ്ടീഷനിലത് ചെയ്യാൻ പറ്റില്ലാന്ന് ഡോക്ടർമാരും പറഞ്ഞു,,, അങ്ങനെ നിവർത്തില്ലാതായപ്പോൾ ഇവരുടെ കുടുംബത്തിലെ അകന്ന ഒരു ബന്ധത്തിൽ നിന്നു കൊണ്ട് വന്നതാ നാരായണനെ,, അങ്ങേർക്കന്ന് വല്ല്യ വരുമെന്നൊന്നും ഉണ്ടാർന്നില്ല,, വീടുകളൊക്കെ കേറി തുണികള് വില്കലായിരുന്നു ജോലി,,അങ്ങേർക്കണേൽ അന്ന് പ്രായം പത്തു മുപ്പത്തഞ്ചു വയസും
ഞാനപ്പോൾ അത്ഭുദത്തോടെ :മുപ്പത്തഞ്ചോ?
കേശവേട്ടൻ :ആടാ ചെക്കാ ,,എന്നിട്ടെന്റെ കയ്യിലൊന്നു തട്ടിട്ട്,, നീയീ ഞാൻ പറയണത് കേക്ക്
ഞാനപ്പോൾ പപ്പിയുടെ ഇപ്പോളത്തെ പ്രായം വെച്ചു നാരായണേട്ടന്റെ പ്രായം മനസ്സിൽ നോക്കുകയായിരുന്നു.. പപ്പിക്കിപ്പോൾ മുപ്പത്തഞ്ചു,,, അപ്പോൾ നാരായണേട്ടന് അമ്പത്തിമൂന്നു,,
💬 Comments
View all comments