0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]

ഈ ജന്മത്തിലെന്റെ ഭാര്യ """

എന്നുള്ള ഉറച്ച ഒരു തീരുമാനം എടുത്തു..... അതുകൊണ്ട് തന്നെ ഞാനത് അച്ഛനോട് കോൺഫിഡൻസോട് കൂടി പറയുകയും ചെയ്തു അതോടൊപ്പം അച്ഛനോട് ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ """ക്രിസ്ത്യാനിയായ സെലിനെ വിവാഹം ചെയ്യാൻ വീട്ടുകാർ പെട്ടന്ന് സമ്മതിക്കില്ല,,, അതുകൊണ്ട് തന്നെ അവളെ വീട്ടുകാരുടെ സമ്മതത്തോടു കൂടി കല്യാണം കഴിക്കാൻ എനിക്കൊരു ആറു മാസം സമയം വേണമെന്ന്.....

എന്നാൽ എന്നിലെ വ്യക്തിയെ തിരിച്ചറിഞ്ഞത് കൊണ്ടാവാം അച്ഛനതിനു സമ്മതം മൂളാൻ ഒരു പേടി തോന്നിയിരുന്നു.... അതുകൊണ്ട് എത്രയും പെട്ടന്ന് ഞാനവളെ രജിസ്റ്റർ ചെയ്തു നിയമപരമായി അവളെ ഭാര്യ ആക്കികൊള്ളാമെന്നും,,,, എന്നാൽ വീട്ടുകാരുടെ സമ്മതത്തോടെയുള്ള കല്യാണത്തിന് കുറച്ചു സാവകാശം കൂടി വേണമെന്നും പറഞ്ഞു.... ആ സമയത്ത് അച്ഛൻ കുറച്ചു നേരം ആലോചിച്ച ശേഷം എന്നോട് തന്നെ ആ കാര്യം അവളോട് പറയാനും,,,എന്നിട്ട് അവൾക്കു കൂടി ഇഷ്ടമായാൽ എല്ലാം അങ്ങനെ ചെയ്തോളാനും പറഞ്ഞു....

അതോടൊപ്പം അച്ഛൻ ഒരു കാര്യം കൂടി ഓർമിപ്പിച്ചു """ഒരു വൈദികൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യത്തിനാണ് കൂട്ട് നിൽക്കുന്നതെന്നും,,, സമൂഹം ഇതറിഞ്ഞാൽ അച്ഛനെ മോശക്കാരനായി ചിത്രീകരിക്കുമെന്നും,,,, അത് മാത്രമല്ല തിരുവസ്ത്രം ഉപേക്ഷിച്ചു കഴിഞ്ഞാൽ സെലിൻ കുടുംബത്തിൽ ഒറ്റപ്പെടാൻ സാധ്യത ഉണ്ടെന്നും,,, അതുകൊണ്ട് എല്ലാം വളരെ പക്വതയോടെ അവളുടെ കൂടെനിന്നു ചെയ്യാനും അതോടൊപ്പം അവൾക്കു എന്നും സപ്പോർട്ട് ചെയ്തു ജീവിക്കണമെന്നും പറഞ്ഞു......

അച്ഛൻ പറഞ്ഞ ആ കാര്യങ്ങൾ വളരെ ശെരിയാണെന്നു എനിക്കും തോന്നി.... അതുകൊണ്ട് തന്നെ ഞാനെന്നും അവളുടെ കൂടെ ഒരു കൂട്ടായി ഉണ്ടാവുമെന്നുള്ള ഉറപ്പും അച്ഛന് കൊടുത്തു...... എന്നിട്ട് എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണമെന്ന് ഞാനച്ഛനോട് പറഞ്ഞു.....അവളുടെ മനസ്സിലെ ഇഷ്ടം അതെനിക്ക് അവളിൽനിന്ന് തന്നെ അറിയാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു.... അന്നേരം അച്ഛൻ അതെന്നോട് തന്നെ അവളിൽ നിന്ന് നേരിട്ട് അറിയേണ്ട കാര്യമാണെന്ന് പറഞ്ഞു...

ഞാനപ്പോൾ ആ റൂമിൽ നിന്ന് പുറത്തിറങ്ങി.... ആ സമയത്ത് റൂമിനു പുറത്തു സിസിലി മാത്രമാണ് ഉണ്ടായിരുന്നത്..... സെലിൻ എവിടെ എന്ന് ചോദിച്ചപ്പോൾ """അവൾ അൾത്താരക്കകത്തു ഉണ്ടെന്നു"""മറുപടി പറഞ്ഞു.... അന്നേരം അച്ഛൻ എന്നോട് അവളെ പോയി കാണാൻ പറയുന്നു... ഞാൻ പോകാൻ ഒരുങ്ങുമ്പോൾ എന്റെ

💬 Comments

View all comments