0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]

അവളുടെ കയ്യിന്റെ അടുത്തേക്ക് എന്റെ കയ്യ് നീക്കി നീക്കി കൊണ്ട് അവളുടെ കയ്യിന്മേൽ എന്റെ കയ്യ് ചേർത്തു മുട്ടിച്ചു വെച്ചു... പെട്ടന്നവൾ കയ്യ് പിൻവലിച്ചു തിരിഞ്ഞു ചുമരിൽ ചാഞ്ഞു നിന്നു നന്നായി കിതച്ചു കൊണ്ടിരുന്നു.... അത് കണ്ടപ്പോൾ ഞാനാകെ പേടിച്ചു പോയി.... അവളുടെ സുന്ദരമായ കൃഷ്ണമണികൾ വേഗത്തിൽ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു...... അത് കണ്ടപ്പോൾ ഞാൻ വീണ്ടും പേടിച്ചു പോയി......

ഞാനപ്പോൾ അവളോട് : ഇയാൾക്കെന്നെ ഇത്രയ്ക്കു പേടിയാണെന്ന് കരുതിയില്ല,,,,,

ഞാനതു പറഞ്ഞപ്പോൾ അവളുടെയാ മാന്പേട മിഴികൾ നിലത്തേക്ക് പതിച്ചു കൊണ്ട് നിൽക്കുന്നു... അതോടൊപ്പം അവളുടെ തൊണ്ടക്കുഴിയിൽ വേഗത്തിൽ ശ്വാസം പോകുന്നപോലെ നന്നായി കുഴിഞ്ഞു കാണുകയും,, ആ തൊണ്ടകുഴിയിലപ്പോൾ വിയർപ്പുതുള്ളികൾ നിൽക്കുന്നതായും കാണുന്നു.......

അത് കണ്ടപ്പോൾ ഞാനവളോട് :നീയെന്തിനെന്നെ ഇത്രയ്ക്കു പേടിക്കുന്നു സെലിൻ?

മറുപടിയായി വന്നത് പള്ളിച്ചന്റെ ശബ്ദം ആയിരുന്നു :പിന്നെ പേടിക്കാതെ,,,, അമ്മാതിരി പോക്രിത്തരമല്ലെടാ നീയവളോട് ചെയ്തത്,,, എന്നിട്ട് നിന്നു പറയണ കേട്ടില്ലേ,,,, എന്തിനാ പേടിക്കണേന്ന്,,, സത്യത്തിൽ നിന്നെ പിടിച്ചു പോലീസിലേപ്പിക്കാ വേണ്ടത്

അപ്പോളേക്കും അച്ഛന്റെ വാക്കുകൾ മുഴവനാക്കും മുന്നേ സെലിൻ :അയ്യോ ഫാദർ,,,

അന്നേരം ചിരിച്ചിട്ട് അച്ഛൻ :കണ്ടോടാ നീയവളുടെ സ്നേഹം,,,, ഇതുപോലെ അവളുടെ സ്നേഹം കണ്ടിട്ടാ ഞാനൊന്നും ചെയ്യാത്തെ?എന്നിട്ട് വീണ്ടും :നീയിങ് വാ റൂമിലേക്ക്‌,,, അതോടൊപ്പം സിസിലിയോട് പുറത്തു നിൽക്കുവാനും പറയുന്നു

അച്ഛൻ റൂമിലേക്ക്‌ കേറിയപ്പോൾ പിന്നാലെ ഞാനും പോയി...... പിന്നീട് അച്ഛനിലൂടെ അന്നത്തെ സംഭവത്തിന്‌ ശേഷം അവൾ പോയി അച്ഛന്റെ കാലിൽ വീണു മാപ്പപേഷിച്ചു കുമ്പസാരകൂട്ടിൽ നിന്നു അച്ഛനോടെല്ലാം തുറന്നു പറഞ്ഞതും എന്നോട് പറഞ്ഞു.... ആ തുറന്നു പറച്ചലിൽ അവൾക്കെന്നോട് ഉണ്ടായിരുന്ന സ്നേഹത്തെ പറ്റിയും ഞാനറിയുന്നു... എന്നെയൊരിക്കലും കിട്ടില്ലാ എന്നറിഞ്ഞപ്പോൾ അവൾ സ്വയം തിരുവസ്ത്രം ഇടാൻ തയ്യാറാവുകയായിരുന്നെന്നും,,,

പിന്നീട് എന്നെ കണ്ടപ്പോൾ,,, അതും മോശപ്പെട്ട രീതിയിൽ എന്നെ കണ്ടപ്പോൾ അവൾക്കെന്നെ കൊല്ലാനുള്ള ദേഷ്യമാണ് മനസ്സിൽ വന്നതെങ്കിലും എന്റെയാ ചുംബനത്തിലൂടെ അവൾ ആഗ്രഹിച്ചിരുന്ന ആ സ്നേഹം കിട്ടിയപ്പോൾ അവളെല്ലാം കൊണ്ടും തോറ്റു പോയെന്നും ഏറ്റു പറഞ്ഞതായി ഫാദർ എന്നോട് പറഞ്ഞു..... അച്ഛനിലൂടെ അവളെ കുറിച്ചറിഞ്ഞപ്പോൾ,,, അവളുടെയാ സ്നേഹത്തെ പറ്റി തിരിച്ചറിഞ്ഞപ്പോൾ ഞാനെന്റെ മനസ്സിനുള്ളിൽ ""സെലിനാണ്

💬 Comments

View all comments