Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]
കേട്ടപ്പോൾ ഞാൻ :അതിനു നീ മാത്രമല്ലല്ലോ തെറ്റുകാരി,,, ഈ ഞാനും അതിനുത്തരവാദിയല്ലേ?
അവളപ്പോൾ :നിനക്കോർമയുണ്ടോ ദിലീ,,, നമ്മുടെ യാകോളേജ് ടൈം,,, അന്നൊക്കെ കോളേജില് മുടങ്ങാതെ വന്നൊർന്നത് ഞാൻ നിന്നെ കാണാൻ വേണ്ടിയായിരുന്നു,,, നിന്നെ മാത്രം കാണാൻ,,,, ഓരോരോ ദിവസവും രാവിലെ എണീക്കുമ്പോൾ ഇന്നേതു ഡ്രസ്സിട്ട് നിന്റെ മുന്നില് വരാം എന്നാലോചിക്കും,,,, നിന്നെ കാണിക്കാൻ വേണ്ടി നല്ലോം അണിഞ്ഞൊരുങ്ങി നിന്റെ മുന്നില് വന്നു നിൽക്കും,,, അന്നൊരിക്കലും നീയെന്നെ ശ്രദ്ധിച്ചിട്ടു പോലും ഇല്ല,,,, അല്ലെ ദിലീ,,
ഞാനപ്പോൾ ""ഹ്മം ""എന്ന് മൂളുന്നു....
വീണ്ടും അവൾ :എന്നിരുന്നാലും എനിക്കന്നൊന്നും ഒരു വിഷമോം തോന്നിർന്നില്ല,,, പക്ഷെ പിന്നീട് ജൂനിയർ ആയി വന്ന ഒരു പെൺകുട്ടിയോട് നിനക്കാണേൽ വല്ലാത്ത പ്രേമവും,, അന്നൊക്കെ കോളേജിൽ വരുമ്പോൾ ഞാൻ പള്ളില് വന്നു കർത്താവിനോടിങ്ങനെ പറയും "എന്നെങ്കിലും ആ പെണ്ണ് നിന്നെ ഉപേക്ഷിച്ചു പോണെന്ന് "
ഞാനപ്പോൾ അവളുടെ മുഖത്തേക്ക് നോക്കുന്നു,,, അത് കണ്ടിട്ട് അവളെന്നോട് :നിനക്കെന്നെ ഇപ്പോൾ കൊല്ലാൻ തോന്നുന്നുണ്ടോ ദിലീ,,,
ഞാനപ്പോൾ :ഇപ്പോളാണെങ്കിൽ നിന്നെ കൊല്ലാൻ തോന്നുന്നില്ല,,, അന്നായിരുന്നേൽ ഒരുപക്ഷെ നീയിത് പറഞ്ഞു തീരുമ്പോളേക്കും ഞാൻ നിന്നെ കൊന്നേനെ?
അവൾ :ഹ്മം,,, അറിയാം എനിക്കത്,,,, പണ്ട് നീയും സൗമ്യയും കൂടി കോളേജിലൊക്കെ കെട്ടിപിടിച്ചു നടക്കണേ കാണുമ്പോൾ ഞാനന്നൊക്കെ ബാത്‌റൂമിൽ കേറി പൊട്ടി കരയും,,,,, വല്ലാത്തൊരു വേദനയായിരുന്നു ദിലീ,, എന്റെ നെഞ്ചിലപ്പോൾ,,, യീ എന്താ പറയാ,,,, നമ്മുടെ ശരീരത്തില് തുന്നാനുപയോഗിക്കുന്ന സൂചി കൊണ്ട് വരച്ചാലെങ്ങനെ? അതുപോലുള്ള വേദന,,,,, ഞാനെന്നും കർത്താവിന്റെ മുന്നില് വന്നു കരഞ്ഞുകൊണ്ട് നീയും സൗമ്യയും തമ്മിലുള്ള ബന്ധം തകരണേന്ന് ഉള്ളുരുകി പ്രാര്ഥിച്ചിട്ടുണ്ട്,,,, ഒരുപാട് പ്രാർത്ഥിച്ചോണ്ടാന്ന് തോന്നുണൂ,,, ദൈവം എന്റെ പ്രാർത്ഥന കെട്ടത്,,,, അന്ന് ഞാൻ ഞങ്ങടെ പള്ളില് കർത്താവിന്റെ മുന്നില് ആയിരം മെഴുകുതിരി കത്തിച്ചു പ്രാര്ഥിച്ചിട്ടുണ്ട് സന്തോഷം കൊണ്ട്,,,,
ഞാനപ്പോൾ അവളോട് :എന്നിട്ട് നീയെന്താ അന്നൊന്നും എന്നോട് നിന്റെഷ്ടം എന്നോട് പറയാതിരുന്നത്?
മറുപടിയായി സെലിൻ :പറയണംന്ന് വെച്ചു ഒരുപാട് തവണ നിന്റെ മുന്നില് വന്നിട്ടുള്ളതാ,,,, അന്നൊക്കെ മനസ്സില് അന്ന് നീയും സൗമ്യയും തമ്മിലുള്ള ആ വഴക്കാണ് ഓർമ വരുക,,,, അന്ന് നിന്നെ പോലീസ് പിടിച്ചതും,,,, നിന്നെ
💬 Comments
View all comments