Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]
അറിയില്ല എന്നവൾ പറഞ്ഞപ്പോൾ നീ അവളുടെ വീട്ടിൽ പോയി അവളുടെ അച്ഛനേം സഹോദരനേം ഒക്കെ തല്ലിയതും,,,,
അന്നൊക്കെ നിന്റെ സ്വഭാവത്തിന് വല്ലാത്തൊരു രൂപമായിരുന്നു,,, പേടിയായിരുന്നു,,,, ഒരുപക്ഷെ അന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ നീയെന്നെ അന്ന് തല്ലികൊന്നേനെ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്
ഞാനപ്പോൾ :പിന്നീടെപ്പോളെങ്കിലും നിനക്ക് ഇത്രക്കെന്നോട് സ്നേഹമുണ്ടായിരുന്നേൽ പറയാമായിരുന്നില്ലേ? മനസ്സിലെ സ്നേഹം വെച്ചു ഇങ്ങനെ വീർപ്പു മുട്ടി നടക്കണമായിരുന്നോ?
മറുപടിയായി അവൾ :കോളേജ് കഴിഞ്ഞു ഒരുപാട് തവണ നിന്റെ മുന്നില് വന്നു നിന്നോടിഷ്ട്ടാണെന്നു പറയണംന്ന് വെച്ചതാർന്നു അന്നൊക്കെ നിന്റെ മുന്നില് വന്നു പറയാൻ പേടിയായിരുന്നു,,,,, പിന്നീടെപ്പോഴോ നിന്നെ പറ്റി നിന്റെ നാട്ടിലും കൂട്ടുകാർക്കിടയിലും തിരക്കിയപ്പോൾ മോശമായതൊക്കെ ഞാൻ കേട്ടു
ഞാനപ്പോൾ അത്ഭുതത്തോടെ """എപ്പോൾ """...
അവൾ : ഇപ്പോളൊന്നും അല്ല കുറെ നാൾ മുന്നേ,,,,, പലരും നിന്നെ കുറിച്ച് മോശായി പറയാൻ തുടങ്ങി
ഞാനപ്പോൾ മനസ്സിൽ :ഓഹ്ഹൊ,,,, അപ്പൊ കുറെ നാൾ മുന്നേ എല്ലാർക്കും എന്നെ കുറിച്ച് അറിയാമായിരുന്നല്ലേ?
തുടർന്ന് കൊണ്ടവൾ :അന്നത് കേട്ടപ്പോൾ എന്നന്നേക്കുമായി നീയെന്റെ മനസ്സിൽ നിന്ന് പോയി,,,, വല്ലാത്ത ദേഷ്യമായിരുന്നു നിന്നോടൊക്കെ അപ്പോൾ,,,, പിന്നെ പിന്നെ ഞാൻ നിന്നെ മറക്കാനായി ശ്രമിക്കും,,,,, പക്ഷെ അവിടെ നമ്മളെ ദൈവം എപ്പളും തോല്പിക്കൂലോ,,,,, നമ്മളെന്താണോ മറക്കാനുദ്ദേശിക്കുന്നത് അതേ പറ്റി ദൈവം നമ്മളെ കൂടുതൽ ഓർമിപ്പിക്കും,,,, അന്നെനിക്ക് മനസ്സിലായി ഈ ജന്മത്തില് നിന്നെനിക്കു ഒരിക്കലും മറക്കാൻ പറ്റില്ലാന്ന്,,,,,
വീണ്ടും ഞാൻ നിന്റെ മുന്നിൽ വന്നു എന്റെ സ്നേഹം പറയണംന്ന് വെച്ചതാ അപ്പോഴൊക്കെ നിന്റെയാ കഥകള് കേൾക്കുമ്പോൾ നിന്നെ കൊല്ലാനുള്ള ദേഷ്യം വരും,,,, പക്ഷെ അപ്പോളും നിന്നോടുള്ള സ്നേഹം കാരണം ഞാൻ വീണ്ടും തോറ്റു പോവും,,,, ആ സമയത്തു എനിക്ക് കല്യാണാലോചനകൾ വരാനും തുടങ്ങി,,,, ഓരോന്നോരോന്നു പറഞ്ഞു ഞാൻ വേണ്ടാന്ന് വെക്കും,,,, അവസാനം എനിക്കെന്തോ പ്രേമം ഉണ്ടെന്നു അവർക്കും തോന്നാൻ തുടങ്ങി,,,, അതിനുള്ള മറുമരുന്നായും,,,,
നിന്നെ മറക്കാനും,,, നിന്നെ സ്നഹിച്ചതിനു പ്രായശ്ചിത്തംന്നൊക്കെ വിചാരിച്ചാ ഞാനാ തിരുവസ്ത്രം ഇടാൻ തയ്യാറായേ,,,, എന്നിട്ടും നിന്നെനിക്കു മറക്കാൻ കഴിഞ്ഞില്ലാ,,,, സത്യത്തില് ഞാനിഷ്ടപ്പെട്ട പുരുഷൻ വേറൊരു പെണ്ണിന്റെ കൂടെ കണ്ട ദേഷ്യമാണ് അന്നെന്റെ ഉള്ളിൽ വന്നത്,,,,,
💬 Comments
View all comments