Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]
:അന്നത് കേട്ടപ്പോൾ എന്നന്നേക്കുമായി നീയെന്റെ മനസ്സിൽ നിന്ന് പോയി,,,, വല്ലാത്ത ദേഷ്യമായിരുന്നു നിന്നോടൊക്കെ അപ്പോൾ,,,, പിന്നെ പിന്നെ ഞാൻ നിന്നെ മറക്കാനായി ശ്രമിക്കും,,,,, പക്ഷെ അവിടെ നമ്മളെ ദൈവം എപ്പളും തോല്പിക്കൂലോ,,,,, നമ്മളെന്താണോ മറക്കാനുദ്ദേശിക്കുന്നത് അതേ പറ്റി ദൈവം നമ്മളെ കൂടുതൽ ഓർമിപ്പിക്കും,,,, അന്നെനിക്ക് മനസ്സിലായി ഈ ജന്മത്തില് നിന്നെനിക്കു ഒരിക്കലും മറക്കാൻ പറ്റില്ലാന്ന്,,,,,
വീണ്ടും ഞാൻ നിന്റെ മുന്നിൽ വന്നു എന്റെ സ്നേഹം പറയണംന്ന് വെച്ചതാ അപ്പോഴൊക്കെ നിന്റെയാ കഥകള്‍ കേൾക്കുമ്പോൾ നിന്നെ കൊല്ലാനുള്ള ദേഷ്യം വരും,,,, പക്ഷെ അപ്പോളും നിന്നോടുള്ള സ്നേഹം കാരണം ഞാൻ വീണ്ടും തോറ്റു പോവും,,,, ആ സമയത്തു എനിക്ക് കല്യാണാലോചനകൾ വരാനും തുടങ്ങി,,,, ഓരോന്നോരോന്നു പറഞ്ഞു ഞാൻ വേണ്ടാന്ന് വെക്കും,,,, അവസാനം എനിക്കെന്തോ പ്രേമം ഉണ്ടെന്നു അവർക്കും തോന്നാൻ തുടങ്ങി,,,, അതിനുള്ള മറുമരുന്നായും,,,,
നിന്നെ മറക്കാനും,,, നിന്നെ സ്നഹിച്ചതിനു പ്രായശ്ചിത്തംന്നൊക്കെ വിചാരിച്ചാ ഞാനാ തിരുവസ്ത്രം ഇടാൻ തയ്യാറായേ,,,, എന്നിട്ടും നിന്നെനിക്കു മറക്കാൻ കഴിഞ്ഞില്ലാ,,,, സത്യത്തില്‍ ഞാനിഷ്ടപ്പെട്ട പുരുഷൻ വേറൊരു പെണ്ണിന്റെ കൂടെ കണ്ട ദേഷ്യമാണ് അന്നെന്റെ ഉള്ളിൽ വന്നത്,,,,, പക്ഷെ അന്ന് നീയെന്നെ ഒരു കാര്യം കൂടി പഠിപ്പിച്ചു,,,,,
സത്യത്തില്‍ ഞാനെല്ലാവരെയും പറ്റിക്കാണെന്ന്,,,, എന്റെ കുടുംബക്കാരെ,,, പള്ളിക്കാരായ വിശ്വാസികളെ,,,, നിന്നെ,,, അതുപോലെ തന്നെ ഒരർത്ഥത്തിൽ എന്നെയും,,,,,
അതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ :ഒരു പക്ഷെ അന്ന് നീയെന്റെ അടുത്ത് വന്നു ഇതൊക്കെ പറഞ്ഞിരുന്നാലും എന്റെ മനസ്സിൽ അന്നൊക്കെ സൗമ്യ ആയതുകൊണ്ട് എനിക്ക് നിന്നെ തിരിച്ചറിയാൻ പറ്റില്ലാർന്നു,,,, ഓരോന്നിന് ഓരോ സമയംണ്ടല്ലോ,,,, എന്റെ ജീവിതത്തിലേക്ക് നിനക്ക് വരാനുള്ള സമയമായത് ഇപ്പോളാവും,,,,,
അവളപ്പോൾ:ആയിരിക്കാം,,,,,,
💬 Comments
View all comments